11-ാമത് ചാലക്കുടി ചങ്ങാത്തം വാര്‍ഷിക ആഘോഷം 'ആരവം 2024' സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വെച്ച് നടന്നു. യുകെയുടെ വിവിധഭാഗംങ്ങളില്‍ നിന്നും ചാലക്കുടി ചങ്ങാത്തം ഒത്തു കൂടി.
രാവിലെ 11നു ആരംഭിച്ച കലാ മത്സരങ്ങളോടെ ആരവത്തിന് അരങ്ങേറി. തുടര്‍ന്ന് നാടന്‍ രുചികളുമായുള്ള നാടന്‍ സദ്യയും വൈകിട്ട് നാലിനു ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സെക്രട്ടറി ആദര്‍ശ് ചന്ദ്രശേഖര്‍ സ്വാഗതം, പ്രസിഡന്റ് സോജന്‍ കുര്യാക്കോസ് അധ്യക്ഷന്‍, പ്രശസ്ത ചാരിറ്റി പ്രവര്‍ത്തകന്‍ ടോണി ചെറിയാന്‍ & ഫാദര്‍ ബിജു പന്താലൂക്കാരന്‍ എന്നിവര്‍ ഭാരവാഹികളോടൊപ്പം തിരി തെളിയിച്ച് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. മുന്‍ ഭാരവാഹികളുടെ പ്രതിനിധിയായി സൈബിന്‍ പാലാട്ടി ആശംസകള്‍ അറിയിച്ചു. മുന്‍കാല ഭാരവാഹികളെ ആദരിക്കുകയും ചങ്ങാത്തത്തിലെ പ്രതിഭകളെ ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാന ദാനവും നിര്‍വഹിച്ചു.
പ്രോഗ്രാം കണ്‍വീനര്‍ ബാബു തോട്ടാപ്പിള്ളി എല്ലാവര്‍ക്കും നന്ദി അറിയിച്ചു. തുടര്‍ന്ന് ചങ്ങാത്തത്തിലെ കലാകാരന്‍മാരുടെ കലാ വിരുന്നും സ്റ്റോക്ക് മ്യൂസിക് ഫൗണ്ടേഷന്‍ ഒരുക്കിയ സംഗീത നിശയും ഒടുവില്‍ ആരവം ആഘോഷം കൊടുമുടിയില്‍ എത്തിച്ചുകൊണ്ട് ഡിജെ എബി ആന്‍ഡ് ടീം. അങ്ങനെ ഈ വര്‍ഷത്തെ ചാലക്കുടി ചങ്ങാത്തം അതിഗംഭീരമായി സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നടന്നു. |