ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ നായകവേഷം ചെയ്ത ചിത്രം, ബെന്യാമിന്റെ ഇതേപേരിലെ നോവലിനെ അധികരിച്ചുള്ള ചിത്രമാണ്. സൂര്യ ചിത്രം 'കങ്കുവ', പായല്‍ കപാഡിയയുടെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്', രണ്‍ദീപ് ഹൂഡയുടെ 'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍', സന്തോഷ് (ഇന്ത്യ-യുകെ), ബാന്‍ഡ് ഓഫ് മഹാരാജാസ് എന്നീ ഇന്ത്യന്‍ സിനിമകള്‍ 207 ചിത്രങ്ങള്‍ അടങ്ങിയ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഓസ്‌കര്‍ നോമിനേഷനുകളുടെ പ്രഖ്യാപനം ജനുവരി 17ന് നടക്കും.
കിരണ്‍ റാവുവിന്റെ ലാപത ലേഡീസും മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും ചുരുക്കപ്പട്ടികയില്‍ ഇടം നേടിയില്ല. ഒരു സിനിമ വിജയിച്ചില്ലെങ്കിലും ഓസ്‌കാര്‍ മത്സരത്തിനിറങ്ങുന്നത് ഒരു വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു.
ഏതൊരു സ്റ്റുഡിയോയ്ക്കും അവരുടെ സിനിമ ഓസ്‌കറിനായി ഒരു പ്രത്യേക ഫീ നല്‍കി അയയ്ക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ സിനിമ തിരഞ്ഞെടുക്കുന്നതിന് യോഗ്യമായിരിക്കണം. |