വാലി മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലായിരിക്കുമെന്നാണ് ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്. SR പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി ജഗദിഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗത്തെ കൂടാതെ നിഹാരിക കൊനിദേല,കലൈയരസന്‍,ഐശ്വര്യ ദത്ത,കരുണാസ്,പാണ്ട്യരാജന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കും.
പുതുക്കോട്ടൈ കഥാപശ്ചാത്തലമാകുന്ന മദ്രാസ്‌കാരന്‍, വിവാഹത്തിനൊരുങ്ങുന്ന ഒരു യുവാവിന് അവിചാരിതമായി ഒരു സംഘം ഗുണ്ടാ സംഘങ്ങളുമായി കൊമ്പു കോര്‍ക്കേണ്ടി വരുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് പ്രമേയമാക്കുന്നത്. മണിരത്‌നം സിതാറാം അലൈപായുതേ എന്ന ചിത്രത്തിലെ എ ആര്‍ റഹ്‌മാന്റെ സംഗീതം ചെയ്ത കാതല്‍ സഡുഗുഡു എന്ന ഗാനത്തിന്റെ റീമിക്‌സ് വേര്‍ഷന്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രം പൊങ്കലിന് റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. പ്രസന്ന എസ് കുമാര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സാം സി എസ് ആണ്. |