മോഹന്‍ലാലിനോടൊപ്പമുള്ള ചിത്രങ്ങള്‍ ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഒറ്റ അക്ഷരത്തില്‍ 'എല്‍' എന്ന് മാത്രമാണ് ഫോട്ടോയ്ക്ക് ഉണ്ണി മുകുന്ദന്‍ കൊടുത്ത ക്യാപ്ഷന്‍. പ്രേക്ഷക പ്രശംസ നേടി ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ' പ്രദര്‍ശനം തുടരുന്നതിനിടെയാണ് മോഹന്‍ലാല്‍- ഉണ്ണി മുകുന്ദന്‍ മീറ്റപ്പ് എന്നത് ഏറെ ശ്രദ്ധേയമാണ്.
ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. മോഹന്‍ലാല്‍-ഉണ്ണിമുകുന്ദന്‍ കോംബോ ഒന്നിക്കുന്ന സിനിമ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍ എന്ന് കമന്റുകളില്‍ നിന്ന് വ്യക്തമാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തിയ സിനിമയാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രം, മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രം എന്ന ലേബലില്‍ ആയിരുന്നു തിയറ്ററുകളില്‍ എത്തിയത്. |