സൗത്ത് ഇന്ത്യയിലെ വിവിധ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടന്‍ വിജയ രംഗരാജു അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. സിദ്ധിഖ്-ലാല്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രമായ 'വിയറ്റ്‌നാം കോളനി'യിലെ റാവുത്തര്‍ എന്ന വില്ലന്‍ വേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്.
മഹാരാഷ്ട്ര സ്വദേശിയാണെങ്കിലും ഹൈദരാബാദില്‍ സ്ഥിരതാമസക്കാരനാണ് അദ്ദേഹം. രാജ്കുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. ഹൈദരാബാദില്‍ ഷൂട്ടിങ്ങിനിടെ പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടുവന്നു. ഇവിടെവെച്ചാണ് അന്ത്യം. മരണാനന്തരച്ചടങ്ങുകള്‍ ചെന്നൈയിലാവും നടക്കുക. |