Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6858 INR  1 EURO=106.8947 INR
ukmalayalampathram.com
Thu 19th Mar 2026
 
 
സിനിമ
  Add your Comment comment
ലാല്‍ നായകന്‍: ശോഭന നായിക: തുടരും എന്ന സിനിമയിലെ പാട്ട് റിലീസായി
Text By: Reporter, ukmalayalampathram
തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന തുടരും എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ജേക്ക്‌സ് ബിജോയ് സംഗീതം ചെയ്തിരിക്കുന്ന 'കണ്മണി പൂവേ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാര്‍ ആണ്.

നീണ്ട 21 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍, ശോഭന ജോഡി വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് തുടരും ആരാധകര്‍ക്ക് നല്‍കുന്ന പ്രധാന പ്രതീക്ഷ, 2009 ല്‍ ഇറങ്ങിയ സാഗര്‍ ഏലിയാസ് ജാക്കിയില്‍ ഇരുവരും ഒന്നിച്ചഭിയിച്ചു എങ്കിലും 2004 ല്‍ ഇറങ്ങിയ മാമ്പഴക്കാലത്തില്‍ ആണ് അവസാനമായി ഇരുവരും ജോഡിയായെത്തിയത്.

ഇതിനകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ കണ്മണി പൂവേ എന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണന്‍ ആണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റേയും ശോഭനയുടെയും മക്കളായി അഭിനയിക്കുന്നത് ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തോമസ് മാത്യു, അമൃത വര്‍ഷിണി എന്നിവരാണ്. ഇരുവരെയും ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയില്‍ കാണിച്ചിട്ടുണ്ട്. സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറുടെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നത്.

തരുണ്‍ മൂര്‍ത്തിയും കെ.ആര്‍ സുനിലും ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന തുടരും മെയ് 15 ന് തിയറ്ററുകളിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ബിനു പപ്പു, മണിയന്‍പിള്ള രാജു, ഇര്‍ഷാദ് അലി, കൃഷ്ണ പ്രഭ തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജികുമാര്‍ ആണ്.
 
Other News in this category

 
 




 
Close Window