സിനിമയുടെ പ്രൊമോഷനില്‍ നിന്നും വിട്ടുനിന്നെന്ന പ്രസ്താവനയില്‍ പ്രതികരിച്ച് നടി അനശ്വര രാജന്‍.
സംവിധായകന്‍ ദീപു കരുണാകരന്റെ പരാമര്‍ശത്തിനെതിരെ അമ്മയ്ക്ക് പരാതി നല്‍കി. ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കും. തന്നെ വ്യക്തിഹത്യ നടത്തിയ യുട്യൂബര്‍മാര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് അനശ്വര പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി കുറിപ്പ് പങ്കവച്ചത്.
അനശ്വരയെ നായികയാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്ത സിനിമയുടെ പ്രൊമോഷനില്‍ നിന്നും നടി വിട്ട് നിന്നതായി ആരോപണം ഉണ്ടായിരുന്നു. കാല് പിടിച്ച് പറഞ്ഞിട്ടും നടി ചിത്രത്തിന്റെ പോസ്റ്റര്‍ പോലും പങ്കുവെച്ചില്ലെന്നായിരുന്നു ദീപുവിന്റെ പ്രതികരണം.
അതേസമയം, അനശ്വരയുടെ പ്രതികരണം ഇങ്ങനെ.
തികച്ചും വേദനാജനകമായ ചില സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നതിനാലാണ് കുറിപ്പ് എഴുതേണ്ടിവരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംവിധായകന്‍ ദീപു കരുണാകരന്‍ പല മാധ്യമങ്ങളിലും ഞാന്‍ പ്രൊമോഷന് സഹകരിക്കില്ല എന്ന് ഇന്റര്‍വ്യൂകള്‍ നല്‍കി എന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി വരുന്നുണ്ട്.
സിനിമയുടെ ഷൂട്ട് സമയത്ത് പേയ്‌മെന്റ് ഇഷ്യൂ വന്നപ്പോള്‍ പ്രൊഡ്യൂസര്‍ പണം അക്കൗണ്ടിലേക്ക് ഇടാതെ റൂമില്‍ നിന്നും ഇറങ്ങേണ്ട എന്ന് ദീപു പറഞ്ഞപ്പോഴും ഷൂട്ട് നിര്‍ത്തിവെക്കേണ്ട ഒരു അവസ്ഥയിലും ഷൂട്ട് തീരട്ടെ എന്ന് പറഞ്ഞ് മുന്‍കൈ എടുത്ത് ഇറങ്ങിയ എന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യും വിധം ശ്രീ ദീപുവിന്റെ കാശെണ്ണിക്കൊടുത്തിട്ടാണ് എന്ന അത്രയും മോശം പരാമര്‍ശം അദ്ദേഹത്തെപ്പോലെ സിനിമ തൊഴിലാക്കിയ എന്നെ പ്രൊഫഷണലി എന്നതിനപ്പുറം വൈകാരികമായി ഏറെ വിഷമിപ്പിച്ചു. - അനശ്വര കുറിച്ചു. |