ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പിന്‍വലിക്കാന്‍ സെന്‍ട്രന്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ നിര്‍ദ്ദേശം. ടി വിചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്.
മാര്‍ക്കോ സിനിമയിലെ വയലന്‍സ് ദൃശ്യങ്ങള്‍ കുട്ടികളില്‍ അക്രമവാസന വര്‍ധിപ്പിക്കുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നീക്കമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ കേരള റീജിയണല്‍ മേധാവി നദീം തുഹൈല്‍ പറഞ്ഞു.
ഒ ടി ടിയില്‍ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തുനല്‍കിയതായും സെന്‍സര്‍ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. |