ഹരീഷ് പേരടി നിര്‍മ്മിക്കുന്ന ''ദാസേട്ടന്റെ സൈക്കിള്‍'' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ മോഹന്‍ലാല്‍ തന്റെ ഇന്‍സ്റ്റാ പേജിലൂടെ റിലീസ് ചെയ്തു. മാര്‍ച്ച് പതിനാലിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രം ''ഐസ് ഒരതി ''എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.ി
ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയില്‍ വൈദി പേരടി,അഞ്ജന അപ്പുക്കുട്ടന്‍,അനുപമ,കബനി,എല്‍സി സുകുമാരന്‍,രത്‌നാകരന്‍ എന്നിവരും അഭിനയിക്കുന്നു.ഹരീഷ് പേരടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹരീഷ് പേരടി,ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുല്‍ സി വിമല നിര്‍വഹിക്കുന്നു.എഡിറ്റര്‍-ജോമോന്‍ സിറിയക്ക്,തോമസ് ഹാന്‍സ് ബെന്നിന്റെ വരികള്‍ക്ക് എ സി ഗിരീശന്‍ സംഗീതം പകരുന്നു.
ബി. ജി. എം -പ്രകാശ് അലക്‌സ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-നൗഫല്‍ പുനത്തില്‍,ലൈന്‍ പ്രൊഡ്യൂസര്‍ -പ്രേംജിത് കെ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജില്‍ ദിവാകരന്‍,കല-മുരളി ബേപ്പൂര്‍,മേക്കപ്പ്-രാജീവ് അങ്കമാലി,വസ്ത്രാലങ്കാരം-സുകേഷ് താനൂര്‍,സ്റ്റില്‍സ്-ശ്രീജിത്ത് ചെട്ടിപ്പടി,പരസ്യകല-മനു ഡാവഞ്ചി, അസോസിയേറ്റ് ഡയറക്ടര്‍-ജയേന്ദ്ര ശര്‍മ്മ, സജിത് ലാല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-നിഷാന്ത് പന്നിയങ്കര,പി ആര്‍ ഒ-എ എസ് ദിനേശ്. |