എമ്പുരാനൊപ്പം ഇതാ തുടരും എന്ന സിനിമയുടെയും ട്രെയിലര്‍ ഇറങ്ങി: തിയേറ്ററുകളില്‍ മോഹന്‍ലാലിന്റെ തേരോട്ടം
Text By: UK Malayalam Pathram
വിന്റേജ് മോഹന്‍ലാലിനെ ഓര്‍മപ്പെടുത്തി മലയാള ചിത്രം 'തുടരും' ട്രെയ്ലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ - ശോഭന കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന തുടരും എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി റിലീസ് ദിവസത്തിനായി കാത്തിരിക്കുകയാണ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മ്മിക്കുന്ന ചിത്രം യുവനിരയിലെ ശ്രദ്ധേയനായ തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം ചെയ്യുന്നത്.
Watch Trailer: -
റാന്നി സ്വദേശിയായ ഷണ്‍മുഖം എന്ന സാധാരണക്കാരനായ ടാക്‌സി ഡ്രൈവറായി മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഒരു സാധാരണക്കാരന്റെ കുടുംബ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
മണിയന്‍പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍, ബിനു പപ്പു, സംഗീത് കെ. പ്രതാപ്, ഇര്‍ഷാദ് അലി, ആര്‍ഷ ബൈജു, തോമസ് മാത്യു, ശ്രീജിത്ത് രവി, ജി. സുരേഷ്‌കുമാര്‍, ജെയ്സ് മോന്‍, ഷോബി തിലകന്‍, ഷൈജോ അടിമാലി, കൃഷ്ണപ്രഭ, റാണി ശരണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.