സിനിമ മുറിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ജനങ്ങളെ ഇളക്കിവിട്ട് പണം തട്ടുന്ന പരിപാടിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും എമ്പുരാന്‍ വിവാദത്തില്‍ സുരേഷ് ?ഗോപി പ്രതികരിച്ചു. നേരത്തെ സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ആളുകളെ പിരികയറ്റി പണമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും സുരേഷ് ഗോപി പറഞ്ഞു. ''വെറും ഡ്രാമയാണ് അവിടെ നടക്കുന്നത്. കച്ചവടത്തിന് വേണ്ടിയുള്ള ഡ്രാമയാണ്. മുറിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. മുറിക്കാമെന്ന് അവര്‍ തന്നെയാണ് പറഞ്ഞത്. അത് കഷ്ടമാണ്...'' - സുരേഷ് ഗോപി പറഞ്ഞു. |