ബാറ്റ്മാന്‍ ഫോര്‍ എവര്‍ എന്ന ചിത്രത്തില്‍ ബാറ്റ്മാന്റെ വേഷത്തിലും, ടോം ക്രൂസ് നായകനായ ടോപ് ഗണ്‍ എന്ന ചിത്രത്തിലെ ടോം കസാന്‍സ്‌കി എന്ന എന്ന വേഷത്തിലും പ്രത്യക്ഷപ്പെട്ട് ശ്രദ്ധേയനായ വാള്‍ കില്‍മര്‍ അന്തരിച്ചു. 65 കാരനായ വാള്‍ കില്‍മര്‍ ഏറെ നാളായി ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.
അമേരിക്കന്‍ പോപ്പ് കള്‍ച്ചറിന്റെ ഒഴിച്ച് കൂട്ടാനാവാത്ത ഭാഗമായി മാറിയ ടോപ്പ് ഗണ്‍, സൈനിക യുദ്ധ വിമാനം പറപ്പിക്കാന്‍ പഠിപ്പിക്കുന്ന അക്കാദമിയുടെ പശ്ചാത്തലത്തിലായിരുന്നു കഥ പറഞ്ഞത്. ചിത്രത്തില്‍ വാല്‍ കില്‍മര്‍ അവതരിപ്പിച്ച വില്ലന്‍ പരിവേഷമുള്ള കഥാപാത്രം അദ്ദേഹത്തെ ഹോളിവുഡിലെ വിലയേറിയ താരമാക്കി മാറ്റി. |