യുണൈറ്റഡ് കിങ്ഡം ഓഫ് കേരള: സിനിമയിലെ പാട്ട് റിലീസ് ചെയ്തു
Text By: UK Malayalam Pathram
യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)-യുടെ വീഡിയോ സോങ് യുട്യൂബിലൂടെ റിലീസ് ചെയ്തു. ഏതാനും ദിവസങ്ങള്‍ കൊണ്ട് മാത്രം ചിത്രത്തിന്റെ വീഡിയോ സോങ് യൂട്യൂബില്‍ ട്രന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ് ഇപ്പോള്‍. അരുണ്‍ വൈഗയുടെ സംവിധാനത്തില്‍ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ചിത്രമാണിത്.
Watch video:
വീഡിയോ സോങ്ങില്‍ രഞ്ജിത്ത് സജീവന്റെ അഴിഞ്ഞാട്ടം എന്നാണ് വീഡിയോ സോങ് കണ്ട പ്രേക്ഷകരുടെ അഭിപ്രായം. രസമാലെ വീഡിയോ സോങ്ങിന് ഇപ്പോള്‍ പതിനൊന്നു ലക്ഷത്തിന് മുകളിലാണ് കാഴ്ചക്കാര്‍. മൈക്ക്, ഖല്‍ബ്, ഗോളം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK).
അരുണ്‍ വൈഗ യാണ് UKOK- യുടെ സംവിധായകന്‍. ശബരീഷ് വര്‍മ്മയുടെ വരികള്‍, രാജേഷ് മുരുഗേശന്‍ കമ്പോസ് ചെയ്ത്, കപില്‍ കപിലാന്‍, ഫാസ്സി, രാജേഷ് മുരുഗേശന്‍ എന്നിവരാണ് രസമാലെ പാടിയിരിക്കുന്നത്. ചിത്രത്തില്‍ ജോണി ആന്റണി, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, മനോജ് കെ യു, അല്‍ഫോണ്‍സ് പുത്രന്‍, ഡോ. റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ് - പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്‍ സജീവ് - സജീവ് പി കെ - അലക്‌സാണ്ടര്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം-സിനോജ് പി അയ്യപ്പന്‍, സംഗീതം-രാജേഷ് മുരുകേശന്‍, ഗാനരചന - ശബരീഷ് വര്‍മ്മ, സൗണ്ട് മിക്‌സിങ്ങ് വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫി സുമേഷ് & ജിഷ്ണു, ആക്ഷന്‍-ഫിനിക്‌സ് പ്രഭു, മേക്കപ്പ്: ഹസന്‍ വണ്ടൂര്‍, വസ്ത്രലങ്കാരം: മെല്‍വി ജെ,എഡിറ്റര്‍- അരുണ്‍ വൈഗ, കലാ സംവിധാനം- സുനില്‍ കുമാരന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിന്നി ദിവാകര്‍, പി ആര്‍ ഓ : എ എസ് ദിനേശ്, വാഴൂര്‍ ജോസ്, അരുണ്‍ പൂക്കാടന്‍.അഡ്വെര്‍ടൈസിങ്- ബ്രിങ് ഫോര്‍ത്ത്.