മെയിന്‍ റോളില്‍ ജയറാം: ഇതു പാന്‍ ഇന്ത്യന്‍ സിനിമ: 'മിറൈ - സൂപ്പര്‍ യോദ്ധ'യുടെ ടീസര്‍ റിലീസ് ചെയ്തു
Text By: UK Malayalam Pathram
കാര്‍ത്തിക്ക് ഗട്ടംനേനി സംവിധാനത്തില്‍ തേജ സജ്ജ നായകനാകുന്ന ചിത്രത്തില്‍ റിതിക നായക്, ശ്രിയ ശരണ്‍, ജഗപതി ബാബു, രാജേന്ദ്രനാഥ് സുച്ചി, പവന്‍ ചോപ്ര, തഞ്ച കെല്ലര്‍ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ടീസറില്‍ ജയറാം ഒരു സന്യാസിയുടെ വേഷത്തില്‍ കഥ വിവരിക്കുന്നതായാണ് കാണിച്ചിരിക്കുന്നത്. നായകനും വില്ലനും തമ്മിലുള്ള പോരാട്ടങ്ങളും ഒന്നിലധികം ആക്ഷന്‍ രംഗങ്ങളും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫാന്റസി ആക്ഷന്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ രണ്ട് കാലഘട്ടത്തിന്റെ കഥ പറയുന്നുണ്ട്.
Watch Video Trailer:
നായകന്‍ തേജ സജ്ജ ഇതിനുമുന്‍പ് അഭിനയിച്ച 'ഹനുമാന്‍' എന്ന ചിത്രം ദേശീയ തലത്തില്‍ ശ്രദ്ധയും വിജയവും നേടിയിരുന്നു. സംവിധായകന്‍ കാര്‍ത്തിക്ക് ഗട്ടംനേനി തന്നെയാണ് മിറൈയുടെ വിജയാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പീപ്പിള്‍ മീഡിയ ഫാക്റ്ററി നിര്‍മ്മിക്കുന്ന മിറൈ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി, ചൈനീസ് എന്നീ ഭാഷകകളില്‍ ആണ് റിലീസ് ചെയ്യാനുദ്ദേശിക്കുന്നത്.
സൂപ്പര്‍ഹിറ്റ് ചിത്രം കാര്‍ത്തികേയ 2, ജാട്ട് തുടങ്ങിയ ചിത്രങ്ങളുടെ വമ്പന്‍ വിജയത്തിന് ശേഷം പീപ്പിള്‍ മീഡിയ ഫാക്ടറി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് ഗൗര ഹരിയാണ്. മിറൈ എന്നാല്‍ ജാപ്പനീസില്‍ ഭാവി എന്നാണ് അര്‍ഥം. ചിത്രം ആഗസ്റ്റ് ഒന്നിന് റിലീസ് ചെയ്യും.