കള്ളന്റെ കഥയില്‍ ശ്രീനാഥ് ഭാസി നായകന്‍: ചിത്രം തിയേറ്ററുകളില്‍ മേയ് 30ന്
Text By: UK Malayalam Pathram
ശ്രീനാഥ് ഭാസി, ശ്രീലക്ഷ്മി ശ്രീകുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ''വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍''മെയ് മുപ്പതിന് മൂവി സോണ്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് തിയേറ്ററിലെത്തിക്കുന്നു. സുധീഷ്, കോട്ടയം നസീര്‍, ടിനി ടോം, പ്രതാപ് പോത്തന്‍, ശ്രീകുമാര്‍ എസ് പി, എ കെ വിജുബാല്‍, വനിത കൃഷ്ണചന്ദ്രന്‍, ബേബി നന്ദന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
Watch video Trailer:
തേയോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ അജി ജോണ്‍ പുത്തൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി നിര്‍വഹിക്കുന്നു.
കലവൂര്‍ രവികുമാര്‍ തിരക്കഥ സംഭാഷണമെഴുതുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് മനോജാണ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സജി കോട്ടയം, കലാസംവിധാനം - ബോബന്‍, മേക്കപ്പ് റോഷന്‍, കോസ്റ്റ്യൂംസ് - അജി ആലപ്പുഴ, സ്റ്റില്‍സ് - സന്തോഷ് അടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ബിനു കൃഷ്ണന്‍ ഹരിപ്പാട്, സൗണ്ട്മിക്‌സിംഗ് - എം ആര്‍ രാജാകൃഷ്ണന്‍, ഡി ഐ(കളറിസ്റ്റ്) രമേഷ് (ലാല്‍ മീഡിയ), പബ്ലിസിറ്റി ഡിസൈന്‍സ്- ആര്‍ട്ടോകാര്‍പസ്.