കല്ലേലി കാവിലെ ഉത്സവത്തിന് കൊടിയേറ്റത്തോടെയുള്ള ആഘോഷ ഗാനത്തിന്റെ സംഗീത സംവിധാനം രഞ്ജിന്‍ രാജാണ്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് മധു ബാലകൃഷ്ണന്‍, ദീപക് ബ്ലൂ, നിഖില്‍ മേനോന്‍, ഭദ്രാ റെജിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന്റെ ആലാപനം. പുഷ്പ, തൂഫാന്‍ തുടങ്ങിയ സൗത്ത് ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ഗാനങ്ങളുടെ ആലാപനത്തിലൂടെ തെന്നിന്ത്യന്‍ സെന്‍സേഷണല്‍ സിംഗര്‍ ദീപക് ബ്ലൂവും മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ ആലാപനത്തിലൂടെ മലയാളത്തിന്റെ അനുഗ്രഹീത ഗായകന്‍ മധു ബാലകൃഷ്ണനും ഈ ആഘോഷ ഗാനത്തില്‍ ഒരുമിക്കുന്നു.
Watch Video: -
മലയാളത്തനിമ ചോര്‍ന്നു പോകാതെ മറ്റു ഭാഷകളുടെ ഗാനങ്ങളോടൊപ്പം കിടപിടിച്ചു നില്‍ക്കുന്ന ഒരു പവര്‍ഫുള്‍ ഗാനമാണ്. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്.
മാളികപ്പുറം ചിത്രത്തിന്റെ വിജയത്തിന് ശേഷം അതെ ടീമൊരുക്കുന്ന സുമതി വളവ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍,മുരളി കുന്നുംപുറത്തിന്റെ വാട്ടര്‍മാന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.