|
സാമ്പത്തിക ലാഭത്തിനു വേണ്ടി ഗൂഢ ഉദ്ദേശത്തോടുകൂടിയും, സിനിമകളിലും പരസ്യങ്ങളിലും നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നുമാണ് പരാതി. പൊതുപ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. അശ്ലീല സൈറ്റുകളിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് കച്ചവടം നടത്തി വരുമാനം ഉണ്ടാക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. പരാതിയെത്തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു.
അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു എന്നും പരാതിയില്‍ പറയുന്നു. കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസ് എടുത്തത്. ഐടി നിയമത്തിലെ 67 (എ) പ്രകാരവും, ഇമ്മോറല്‍ ട്രാഫിക് നിരോധന നിയമ പ്രകാരവുമാണ് കേസ്. നഗ്‌നമായി അഭിനയിച്ച രംഗങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചെന്നാണ് എഫ്‌ഐആര്‍.
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് കേസ് തലപൊക്കുന്നത്. ബാദല്‍ എന്ന സിനിമയിലാണ് ശ്വേതാ മേനോന്‍ ഏറ്റവും ഒടുവില്‍ വേഷമിട്ടത്. |