|
സൗബിന്റെ അഭിനയത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് രജനികാന്ത്. സൗബിന്‍ അഭിനയിച്ച രണ്ട് മൂന്ന് സീനുകള്‍ എനിക്കു കാണിച്ചു തന്നു. ഞാന്‍ ആടിപ്പോയി. എന്തൊരു നടനാണ്! മൈ ഗോഡ്! ഹാറ്റ്സ് ഓഫ് ടു യൂ.'- രജനികാന്ത് പറഞ്ഞു.
കൂലി സിനിമയില്‍ രജനികാന്തിനോടൊപ്പം സൗബിനും അഭിനയിച്ചിരുന്നു. സൗബിനെ കുറിച്ച് ആദ്യം ലോകേഷ് ആദ്യം പറഞ്ഞപ്പോള്‍ ആത്മവിശ്വാസം ഇല്ലായിരുന്നുവെന്നും എന്നാല്‍, പിന്നീട് അദ്ദേഹത്തിന്റെ പ്രകടനം കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നുമാണ് രജനികാന്ത് പറഞ്ഞത്. കൂലിയുടെ പ്രീ റിലീസ് ഇവന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രജനികാന്തിന്റെ വാക്കുകള്‍:
' ആ കഥാപാത്രം വളരെ പ്രധാനപ്പെട്ടതായിരുന്നു. ഇതാര് ചെയ്യുമെന്ന് എന്റെ മനസ്സിലും ലോകേഷിന്റെ മനസ്സിലും ആശങ്കയുണ്ടായിരുന്നു. ഫഹദിന്റെ പേര് ആദ്യം നിര്‍ദേശിച്ചെങ്കിലും, അയാള്‍ വളരെ തിരക്കുള്ളയാളാണ്. പിന്നീട് ലോകേഷ് സൗബിനെ കുറിച്ച് സംസാരിച്ചു. പക്ഷെ, ഞാന്‍ ലോകേഷിനോട് ചോദിച്ചത് ആരാണ് സൗബിനെന്നാണ്. അദ്ദേഹം ഏതൊക്കെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും ചോദിച്ചു.
സൗബിന്‍ ഒരു പ്രധാന വേഷം ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന സിനിമയുടെ പേര് ലോകേഷ് പറഞ്ഞു. അദ്ദേഹത്തിന് കഷണ്ടിയായതുകൊണ്ട് ആ വേഷത്തിന് ചേരുമോ എന്നുള്ള സംശയവുമുണ്ടായിരുന്നു. ഞാന്‍ അത് ചോദ്യം ചെയ്യുകപോലുമുണ്ടായി. എന്നാല്‍ ലോകേഷിന് അദ്ദേഹത്തില്‍ പൂര്‍ണ വിശ്വാസമുള്ളതുകൊണ്ട് ഞാന്‍ ഒടുവില്‍ മിണ്ടാതെയിരുന്നു. |