|
രജനീകാന്തിനും വ്യാഴാഴ്ച അദ്ദേഹം നായകനായി പുറത്തിറങ്ങുന്ന കൂലി എന്ന ചിത്രത്തിനും ആശംസകളുമായെത്തിയിരിക്കുകയാണ് താരങ്ങള്‍.
രജനിക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചത് ബഹുമതിയാണെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ പകരം വെയ്ക്കാനാകാത്ത വ്യക്തിപ്രഭാവം എന്നാണ് മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. ദളപതി' സിനിമയില്‍ ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചത് വലിയ ബഹുമതിയായി കാണുന്നുവെന്ന് മമ്മൂട്ടി പറയുന്നു.
'സിനിമയില്‍ 50 മഹത്തായ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ പ്രിയ രജനികാന്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. താങ്കളോടൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞത് യഥാര്‍ഥത്തില്‍ ഒരു ബഹുമതിയായിരുന്നു. 'കൂലി' എന്ന ചിത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നു. എന്നും പ്രചോദിപ്പിച്ചുകൊണ്ടും ശോഭിച്ചുകൊണ്ടും ഇരിക്കുക.
''സ്‌ക്രീനില്‍ അമ്പതുവര്‍ഷത്തെ വ്യക്തിപ്രഭാവവും സമര്‍പ്പണവും മാജിക്കും. ഒരേയൊരു രജനീകാന്ത് സാറിന് അഭിനന്ദനങ്ങള്‍. കൂലിയും മറ്റ് നിരവധി ഐതിഹാസിക നിമിഷങ്ങളും വരാനിരിക്കുന്നു.'' മോഹന്‍ലാല്‍ പറഞ്ഞു.
നാളെയാണ് ലോകേഷ് കനകരാജ് സംവിധാനംചെയ്യുന്ന കൂലി റിലീസ് ചെയ്യുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി'യില്‍ ദേവ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. നാഗാര്‍ജുനയാണ് വില്ലന്‍. സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. |