|
താര സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ നന്ദി അറിയിച്ച് ശ്വേത മേനോന്‍. താര സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. നമ്മള്‍ നേടിയെന്നും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദിയെന്നും ശ്വേത മേനോന്‍ പറഞ്ഞു. അമ്മ ഒരു സ്ത്രീ ആകണം എന്ന് എല്ലാവരും പറഞ്ഞു. ഇപ്പോള്‍ ഒരു സ്ത്രീ ആയിരിക്കുന്നുവെന്നു ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.
വളരെ അധികം സന്തോഷത്തിലാണെന്ന് ശ്വേത മേനോന്‍ പറഞ്ഞു. മാറ്റങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും അത്ഭുതങ്ങള്‍ പ്രതീക്ഷിക്കരുതെന്നും ശ്വേത പറഞ്ഞു. 159 വോട്ടുകള്‍ നേടിയാണ് ശ്വേത അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. കുക്കു പരമേശ്വരനെയാണ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 172 വോട്ടുകളോടെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന്‍ തിരഞ്ഞെടുക്കപ്പെട്ടത്. |