മുഖത്തെ ഞരമ്പുകളെ ബാധിക്കുന്ന ഈ രോഗം ട്രൈജെമിനല്‍ ന്യൂറാള്‍ജിയ രോഗം മറികടന്ന് സല്‍മാന്‍ ഖാന്‍. രോഗത്തെ അതിജീവിച്ചതിന്റെ കഥ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ തുറന്നുപറഞ്ഞു. ഒരു ഓംലെറ്റ് പോലും ചവയ്ക്കാന്‍ അദ്ദേഹത്തിന് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും കഴിക്കാതെ വേദന സഹിക്കാനാവാതെ പലപ്പോഴും പ്രഭാതഭക്ഷണം ഒഴിവാക്കി നേരിട്ട് അത്താഴം കഴിക്കേണ്ടി വന്നിട്ടുണ്ട്. തുടക്കത്തില്‍ പല്ലിന്റെ പ്രശ്‌നമാണെന്ന് ഡോക്ടര്‍മാര്‍ കരുതി. എന്നാല്‍ പിന്നീട് വെള്ളം കുടിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടായപ്പോഴാണ് ഇത് ട്രൈജെമിനല്‍ നാഡിയെ ബാധിക്കുന്ന ഗുരുതരമായ രോഗമാണെന്ന് മനസ്സിലായത്. രോഗത്തില്‍ നിന്ന് രക്ഷ നേടുന്നതിനായി ഗാമ നൈഫ് സര്‍ജറിക്ക് വിധേയനായി. അനുഭവിച്ച കഠിനമായ വേദനയെക്കുറിച്ചും, അത് തന്റെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നും അദ്ദേഹം പങ്കുവെച്ചു. |