Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
മതം
  Add your Comment comment
വിഷു ആഘോഷം അതിഗംഭീരമാക്കി ബ്ലാക്ക്ബേണിലെ യുണൈറ്റഡ് മലയാളി അസോസിയേഷന്‍
Text By: UK Malayalam Pathram

യുണൈറ്റഡ് മലയാളി അസോസിയേഷന്‍ (UMA) ബ്ലാക്ക്ബേണ്‍ സംഘടിപ്പിച്ച ഈസ്റ്റര്‍-വിഷു ആഘോഷം ഏപ്രില്‍ 18-ന് ആവേശപൂര്‍വ്വം നടന്നു.''Magical Musical Night' എന്ന പേരില്‍ സംഗീതം, സ്‌കിറ്റ്, ഈസ്റ്റര്‍-വിഷു ആഘോഷഘടകങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ സമഗ്രമായ പരിപാടിയാണ് അവതരിപ്പിച്ചത്. അംഗങ്ങള്‍ ഒന്നിച്ചുകൂടിയ ഈ ആഘോഷം ഒരുമിച്ചുള്ള ഒരു മനോഹര സംഗമമായി മാറി. വിഷു കൈനീട്ടവും ഈസ്റ്റര്‍ എഗ് വിതരണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. സര്‍പ്രൈസ് ഭാഗ്യസമ്മാനങ്ങളും പരിപാടിയെ കൂടുതല്‍ ആകര്‍ഷകമാക്കി.പരിപാടി വിജയകരമാക്കുന്നതില്‍ കള്‍ച്ചറല്‍ കമ്മിറ്റിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു.പരിപാടിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.

 
Other News in this category

 
 




 
Close Window