ലണ്ടന്‍: ആര്‍ട്ടിക് മേഖലയില്‍ നിന്നുള്ള ശക്തമായ ശീതക്കാറ്റ് യുകെയിലേക്ക് എത്തുന്നതോടെ, മൈനസ് 7 ഡിഗ്രി വരെ താപനില താഴാമെന്ന മുന്നറിയിപ്പ് നല്കി മെറ്റ് ഓഫീസ്. നാല് ഇഞ്ച് വരെ കനത്തില്‍ മഞ്ഞും ഐസും വീഴാനാണ് സാധ്യത.
സ്കോട്ലാന്ഡ്, ഓര്‍ക്നി, ഷെറ്റ്ലാന്‍ഡ്, ആംഗസ്, പെര്‍ത്ത്, കിന്റോസ്, വടക്കുകിഴക്കന്‍ ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍, ഹംബര്‍ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 10 മണിവരെ മഞ്ഞ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്.
യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (UKHSA) വടക്കന്‍ ഇംഗ്ലണ്ടിലും മിഡ്ലാന്‍ഡ്സിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 8 മണിവരെ മുന്നറിയിപ്പ് തുടരും.
കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്, വരും ദിവസങ്ങളില്‍ അതിതീവ്രമായ ശൈത്യകാല കാലാവസ്ഥ അനുഭവപ്പെടുമെന്നാണ്. പ്രായമേറിയവര്‍ക്കും ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കും അപകടകരമായ സാഹചര്യം ഉണ്ടാകാമെന്നും ആരോഗ്യ സുരക്ഷാ ഏജന്‍സി വ്യക്തമാക്കി