Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
കിങ്‌സ്ബറി ഹൈസ്‌കൂളില്‍ കത്തിക്കുത്ത്; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരുക്ക്
reporter

ലണ്ടന്‍: വടക്കന്‍ ലണ്ടനിലെ കിങ്‌സ്ബറി ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചഭക്ഷണ സമയത്ത് നടന്ന കത്തിക്കുത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയായ 13 കാരനാണ് ആക്രമണം നടത്തിയത്. യൂണിഫോം ധരിച്ച് സ്‌കൂളിനുള്ളില്‍ കടന്നുകയറിയ ഇയാള്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി കുത്തിപ്പരുക്കുകയായിരുന്നു. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

12, 13 വയസ്സുള്ള ആണ്‍കുട്ടികള്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരുടെ നില ഗുരുതരമാണെങ്കിലും അപകടാവസ്ഥ തരണം ചെയ്തതായി ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം അരങ്ങേറിയത്.

സ്‌കൂള്‍ ഗേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരെയും ക്യാമറകളെയും കബളിപ്പിച്ച പ്രതി സയന്‍സ് ക്ലാസ് മുറിയിലേക്ക് കടന്നു. ആദ്യം വിദ്യാര്‍ത്ഥിക്ക് നേരെ അജ്ഞാത ദ്രാവകം സ്‌പ്രേ ചെയ്‌തെങ്കിലും അത് മാരക രാസവസ്തുവല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് 13 കാരനെ കത്തിയെടുത്ത് കുത്തി. പുറത്തേക്ക് ഓടുന്നതിനിടെ 12 കാരനെയും ആക്രമിച്ചു.

ആക്രമണത്തിന് ശേഷം സ്‌കൂള്‍ മതിലിന് പുറത്തേക്ക് ചാടിയ പ്രതിയെ പൊലീസ് വൈകിട്ട് 4.15ഓടെ പിടികൂടി. പ്രതിക്ക് പള്ളിയുമായി ബന്ധമൊന്നുമില്ലെന്നും യാദൃശ്ചികമായാണ് അവിടെ എത്തിയതെന്നും പൊലീസ് വ്യക്തമാക്കി. 'പള്ളി അധികൃതര്‍ അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുന്നു,' എന്ന് ചീഫ് സൂപ്രണ്ട് ഹെലന്‍ ഫ്‌ലാനഗന്‍ അറിയിച്ചു

 
Other News in this category

 
 




 
Close Window