Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 28th Apr 2026
 
 
UK Special
  Add your Comment comment
ഫരാഷിന്റെ കുടിയേറ്റ നിലപാടില്‍ മലയാളികളുടെ ഇടപെടലിന്റെ സ്വാധീനം
reporter

ലണ്ടന്‍: യുകെയിലെ കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കടുപ്പിക്കണമെന്ന മുന്‍ നിലപാടില്‍ നിന്ന് റീഫോം യുകെ നേതാവും ക്ലാക്ടണ്‍ എംപിയുമായ നൈജല്‍ ഫരാജ് പിന്നോട്ട് പോകുന്നതായി സൂചന. സ്ഥിരതാമസാനുമതി (ILR) ലഭിക്കുന്നതിനുള്ള കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് പത്ത് വര്‍ഷമാക്കണമെന്ന നിലപാടില്‍ മാറ്റം വരുത്താന്‍ അദ്ദേഹം തയ്യാറായതാണെന്നാണ് വിലയിരുത്തല്‍.

ഈ മാറ്റത്തിന് പിന്നില്‍ ക്ലാക്ടണ്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ (CMWA) സമര്‍പ്പിച്ച വിപുലമായ നിവേദനം നിര്‍ണ്ണായകമായതായി കരുതപ്പെടുന്നു. എന്‍.എച്ച്.എസ്, കെയര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി, ILR കാലാവധി നീട്ടുന്നത് കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷക്കും കുട്ടികളുടെ ഭാവിക്കും തിരിച്ചടിയാകുമെന്ന് സംഘടന മുന്നറിയിപ്പു നല്‍കി.

CMWA പ്രതിനിധികള്‍, മലയാളികള്‍ ഉള്‍പ്പെടെയുള്ള വൈദഗ്ധ്യമുള്ള കുടിയേറ്റക്കാര്‍ കെയര്‍ മേഖലയിലും ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയിലും ചെയ്യുന്ന സംഭാവനകള്‍ അക്കമിട്ട് നിരത്തി. ILR വൈകുന്നത് തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുമെന്നും, കുടിയേറ്റക്കാര്‍ ബാധ്യതയല്ല മറിച്ച് വലിയൊരു മുതല്‍ക്കൂട്ടാണെന്നും നിവേദനത്തിലൂടെ ഫരാജിനെ ബോധ്യപ്പെടുത്തി.

2026 ഫെബ്രുവരി 12-ന് 'ഏണ്‍ഡ് സെറ്റില്‍മെന്റ്' പദ്ധതിയുമായി ബന്ധപ്പെട്ട പൊതു ചര്‍ച്ചകള്‍ അവസാനിച്ചതോടെ, വരാനിരിക്കുന്ന പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ നിര്‍ണ്ണായകമാകും. പത്തു വര്‍ഷത്തെ കാലാവധി നിര്‍ബന്ധമാക്കുന്നതിലൂടെ 1.6 ദശലക്ഷം പേരുടെ സ്ഥിരതാമസം തടയാമെന്നാണ് ഗവണ്‍മെന്റ് കണക്കുകൂട്ടുന്നത്. എന്നാല്‍, ഹൈ-സ്‌കില്‍ഡ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും കെയര്‍ മേഖലയിലെ ജീവനക്കാര്‍ക്കും ഇളവ് നല്‍കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നു.

ഫരാജ് അടുത്തിടെ നടത്തിയ പ്രതികരണങ്ങളില്‍, ''അത്യാവശ്യ സേവനങ്ങള്‍'' നല്‍കുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന സൂചന നല്‍കിയിട്ടുണ്ട്. ക്ലാക്ടനിലെ മലയാളി സമൂഹത്തിന്റെ വോട്ടും പിന്തുണയും അദ്ദേഹത്തിന് നിര്‍ണ്ണായകമാണെന്നത് രാഷ്ട്രീയ സമ്മര്‍ദ്ദം കൂട്ടുന്നു.

CMWA സെക്രട്ടറി ജോസി ജിജോ അഭിപ്രായപ്പെട്ടു: ''ഞങ്ങള്‍ ക്ലാക്ടന്‍ എം.പിക്ക് നല്‍കിയ മെമ്മോറാണ്ടം അദ്ദേഹം ഗൗരവമായി എടുത്തു എന്നത് ശുഭസൂചനയാണ്. എന്‍.എച്ച്.എസ് ജീവനക്കാരുടെ ആശങ്കകള്‍ അദ്ദേഹം കേള്‍ക്കാന്‍ തയ്യാറായത് വലിയൊരു നേട്ടമാണ്.

 
Other News in this category

 
 




 
Close Window