Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 28th Apr 2026
 
 
UK Special
  Add your Comment comment
18 വയസ്സില്‍ താഴെയുള്ളവര്‍ക്കും ക്ലബ് കാര്‍ഡ്
reporter

ലണ്ടന്‍: ഡാറ്റാ പ്രോട്ടക്ഷന്‍ നിബന്ധനകള്‍ മറികടന്ന് 18 വയസ്സില്‍ താഴെയുള്ളവര്‍ക്കും ക്ലബ് കാര്‍ഡുകള്‍ അനുവദിക്കാന്‍ ടെസ്‌കോ സൂപ്പര്‍ മാര്‍ക്കറ്റ് ചെയിന്‍ തീരുമാനിച്ചു. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി നടപ്പാക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

ലോയല്‍റ്റി സ്‌കീമില്‍ അംഗമാകുന്നതോടെ കുട്ടികള്‍ക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ മീല്‍ ഡീലുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങാന്‍ കഴിയും. ഓരോ ക്രയവിക്രയത്തിലും കൂട്ടിച്ചേര്‍ക്കുന്ന പോയിന്റുകള്‍ റിവാര്‍ഡ് വൗച്ചറുകളായി മാറ്റാനാകും.

കോംപറ്റീഷന്‍ റഗുലേറ്ററുടെ അനുമതി വാങ്ങിയാണ് ടെസ്‌കോയുടെ പുതിയ പരിഷ്‌കരണം. ലോയല്‍റ്റി കാര്‍ഡുകള്‍ മുഖേനയാണ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉപഭോക്താക്കളുടെ ഡാറ്റ ശേഖരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആളുകള്‍ കൂടുതലായി വാങ്ങുന്ന സാധനങ്ങള്‍ തിരിച്ചറിയുന്നതും ഓഫര്‍ വിലകള്‍ നിശ്ചയിക്കുന്നതും.

ബ്രിട്ടനിലെ സാധാരണയാള്‍ക്ക് കുറഞ്ഞത് മൂന്നു ലോയല്‍റ്റി കാര്‍ഡുകള്‍ എങ്കിലും ഉണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇതുവരെ 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമാണ് കാര്‍ഡുകള്‍ അനുവദിച്ചിരുന്നത്. ഇപ്പോള്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ക്കും നല്‍കാന്‍ ടെസ്‌കോ തീരുമാനിച്ചു.

നിലവില്‍ കോ-ഓപ്പറേറ്റീവ് സ്റ്റോറുകള്‍ മാത്രമാണ് 16 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് ലോയല്‍റ്റി സ്‌കീമില്‍ അംഗത്വം നല്‍കിയിരുന്നത്. മോറിസണ്‍ സൂപ്പര്‍ മാര്‍ക്കറ്റ് പേരന്റ് അക്കൗണ്ടില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്ക് ഡിസ്‌കൗണ്ട് വിലകള്‍ അനുവദിച്ചിരുന്നു

 
Other News in this category

 
 




 
Close Window