Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=107.5038 INR
ukmalayalampathram.com
Sun 15th Feb 2026
 
 
UK Special
  Add your Comment comment
എന്‍.എച്ച്.എസ്. ആശുപത്രികളിലെ എ&ഇ വിഭാഗങ്ങള്‍ ഗുരുതര സമ്മര്‍ദത്തില്‍
reporter

ലണ്ടന്‍: ഫെബ്രുവരി മാസത്തിലേക്ക് കടന്നിട്ടും ബ്രിട്ടനിലെ എന്‍.എച്ച്.എസ്. ആശുപത്രികളിലെ എമര്‍ജന്‍സി & ആക്‌സിഡന്റ് (A&E) വിഭാഗങ്ങള്‍ കടുത്ത സമ്മര്‍ദത്തിലാണ്. കോറിഡോര്‍ പരിചരണം പല ഭാഗത്തും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് എന്‍.എച്ച്.എസ്. ട്രസ്റ്റ് തങ്ങളുടെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകള്‍ ഗുരുതര സമ്മര്‍ദത്തിലാണെന്ന് പ്രഖ്യാപിച്ചു. ട്രസ്റ്റിന്റെ വിവരമനുസരിച്ച്, രോഗികളുടെ ആവശ്യങ്ങള്‍ വന്‍തോതില്‍ ഉയര്‍ന്നതോടെ കാത്തിരിപ്പ് സമയം ഏറെ നീണ്ടിരിക്കുകയാണ്. സേവനങ്ങള്‍ നല്‍കുന്നതില്‍ വലിയ സമ്മര്‍ദം നേരിടുന്നതായും അധികൃതര്‍ വ്യക്തമാക്കി.

സിറ്റി ഹോസ്പിറ്റലിലും ക്യൂന്‍സ് മെഡിക്കല്‍ സെന്ററിലുമുള്ള എ&ഇ വിഭാഗങ്ങളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രമേ പൊതുജനങ്ങള്‍ എത്തേണ്ടതുള്ളുവെന്ന് ആശുപത്രി മേധാവികള്‍ അഭ്യര്‍ത്ഥിച്ചു. ഡിസ്ചാര്‍ജ് ചെയ്യാവുന്ന രോഗികളെ ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോകണമെന്ന് ട്രസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവഴി ബെഡുകള്‍ ഒഴിവാക്കി പുതിയ രോഗികള്‍ക്ക് സൗകര്യം ഒരുക്കാനാകുമെന്നാണ് പ്രതീക്ഷ.

ആശുപത്രിയില്‍ ഏറെ നേരം കാത്തിരിക്കേണ്ടി വരുന്ന രോഗികളോട് ഖേദം പ്രകടിപ്പിച്ച ട്രസ്റ്റ് മേധാവി, വേഗത്തില്‍ ചികിത്സ നല്‍കാന്‍ ജീവനക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും പൊതുജനങ്ങളും സഹകരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു

 
Other News in this category

 
 




 
Close Window