Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7353 INR  1 EURO=112.2083 INR
ukmalayalampathram.com
Wed 27th May 2026
 
 
UK Special
  Add your Comment comment
യുകെയില്‍ മലയാളി ഡോക്ടര്‍ അച്ചാമ്മ ജോണ്‍ കൊല്ലപ്പെട്ടു; ഭര്‍ത്താവ് കസ്റ്റഡിയില്‍
reporter

ലണ്ടന്‍: യുകെയിലെ മില്‍ട്ടണ്‍ കീന്‍സില്‍ പ്രമുഖ മലയാളി ഡോക്ടര്‍ അച്ചാമ്മ ജോണ്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 58 വയസ്സുള്ള ഭര്‍ത്താവിനെ ബ്രിട്ടിഷ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകുന്നേരമാണ് മില്‍ട്ടണ്‍ കീന്‍സിലെ വൂള്‍വര്‍ട്ടണില്‍ ഈസ്റ്റ് മൂര്‍ ഡ്രൈവിലുള്ള ദമ്പതികളുടെ വസതിയില്‍ നിന്ന് ഭര്‍ത്താവ് പൊലീസിന്റെ പിടിയിലായത്. വീട്ടില്‍ നിന്ന് അടിയന്തര സഹായം അഭ്യര്‍ഥിച്ചുള്ള സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍, പൊലീസ് എത്തിയപ്പോഴേക്കും അച്ചാമ്മ ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മികവുറ്റ വിദ്യാര്‍ഥിനിയായിരുന്ന അച്ചാമ്മ ജോണ്‍, പിന്നീട് യുകെയില്‍ സ്‌കിന്‍ കാന്‍സര്‍ ചികിത്സാരംഗത്ത് ശ്രദ്ധേയയായ ഡോക്ടറായി പേരെടുത്തു. എന്‍എച്ച്എസിലും സഹപ്രവര്‍ത്തകരുടെയും രോഗികളുടെയും ഇടയില്‍ ഏറെ പ്രിയങ്കരിയായിരുന്നു അവര്‍.

തൊഴില്‍ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചിരുന്നുവെങ്കിലും കുടുംബജീവിതത്തില്‍ ഭര്‍ത്താവുമായുള്ള ഗുരുതരമായ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

 
Other News in this category

 
 




 
Close Window