Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
സിനിമ
  Add your Comment comment
ഭാര്യയില്‍ നിന്നു ഡിവോഴ്‌സ് നേടും വരെ സിനിമയില്‍ അഭിനയിക്കില്ല: നിറ കണ്ണുകളുമായി നടന്‍ രവി മോഹന്‍
Text By: UK Malayalam Pathram
നടന്‍ രവി മോഹന്റെ (ജയം രവി) വൈകാരിക പ്രതികരണം. ഭാര്യ ആര്‍തിയുമായുള്ള വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ തന്റെ സിനിമകളൊന്നും ഇനി റിലീസ് ചെയ്യില്ലെന്ന് താരം പറഞ്ഞു. മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും മാനസികമായി താന്‍ തകര്‍ന്നുപോയെന്നും വ്യക്തമാക്കിയ താരം, ഒരു ദിവസം താന്‍ ഈ ലോകത്തോട് തന്നെ വിടപറഞ്ഞേക്കുമെന്ന അതീവ ഗുരുതരമായ സൂചനയും നല്‍കി. ചെന്നൈയില്‍ നടത്തിയ അടിയന്തിര പ്രസ് മീറ്റിലായിരുന്നു താരത്തിന്റെ ഈ വൈകാരിക രംഗങ്ങള്‍.
ഗായിക കെനീഷയുമായുള്ള രവി മോഹന്റെ ബന്ധം മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ വെളിപ്പെടുത്തലുകള്‍. വാര്‍ത്താസമ്മേളനത്തില്‍ അതീവ ദുഃഖിതനായി കാണപ്പെട്ട രവി മോഹന്‍ തന്റെ വ്യക്തിജീവിതത്തിലെ കടുത്ത പ്രതിസന്ധികള്‍ തുറന്നുപറഞ്ഞു.
'എന്നെ നിരന്തരം ശല്യം ചെയ്യുന്നതും കളിയാക്കുന്നതും ദയവായി നിര്‍ത്തണം. വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാവും വരെ എന്റെ സിനിമകള്‍ റിലീസ് ആകില്ല. ഇനി ഞാന്‍ സിനിമയില്‍ ജോലി ചെയ്യില്ല. ആദ്യം എന്റെ വ്യക്തിജീവിതം ശരിയാക്കണം, എന്റെ നഷ്ടപ്പെട്ട പേര് തിരികെ നേടണം. അതിന് ശേഷമേ അഭിനയത്തിലേക്ക് മടങ്ങിവരൂ.
 
Other News in this category

 
 




 
Close Window