Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
ക്രിപ്‌റ്റോ തട്ടിപ്പ് പരാതി വ്യാജമെന്ന് സുഭാഷ് മാനുവല്‍ ജോര്‍ജ്; ബ്ലാക്ക്‌മെയില്‍ ശ്രമമെന്ന് ആരോപണം
reporter

ലണ്ടന്‍: ക്രിപ്‌റ്റോ കറന്‍സി ഇടപാടിന്റെ പേരില്‍ കോടികള്‍ തട്ടിയെന്ന പരാതി വ്യാജമാണെന്ന് കേസില്‍ ആരോപണവിധേയനായ യുകെ മലയാളി സുഭാഷ് മാനുവല്‍ ജോര്‍ജ് പ്രതികരിച്ചു. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിപ്‌റ്റോ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ടെത്തിയ പരാതിക്കാരെ മര്‍ദിച്ചെന്ന പരാതിയില്‍ ഹൈക്കോടതി നേരത്തെ വിഷയം പരിഗണിച്ചിരുന്നുവെന്ന് സുഭാഷ് പറഞ്ഞു. ജാമ്യം ലഭിക്കാത്ത വകുപ്പുകളൊന്നും കേസില്‍ ഇല്ലെന്ന് അന്ന് വ്യക്തമാക്കിയിരുന്നുവെന്നും, എന്നിട്ടും നിയമത്തെ വെല്ലുവിളിച്ച് പരാതിക്കാരന്‍ വീണ്ടും തങ്ങള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തന്നെ കുരുക്കിലാക്കുന്നതിനായി വ്യാജ മേല്‍വിലാസം നല്‍കി കറുകച്ചാല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായാണ് സുഭാഷിന്റെ ആരോപണം. ഇതിന് പിന്നില്‍ മുന്‍ സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിനെ ചിലര്‍ സ്വാധീനിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് താനും ബന്ധപ്പെട്ടവരും കോട്ടയം സെഷന്‍സ് കോടതിയെ സമീപിച്ചതെന്നും സുഭാഷ് വ്യക്തമാക്കി. ഇതേ വിഷയത്തില്‍ പരാതിക്കാരന്റെ സഹോദരനെതിരെ യുകെയില്‍ ബ്ലാക്ക്‌മെയില്‍ പരാതി താന്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തത് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സുഭാഷ് ആരോപിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പരാതിക്കാര്‍ക്കെതിരെ ദുഷ്‌പ്രേരിത കേസ് നടപടികളുമായി മുന്നോട്ടുപോകുമെന്നും സുഭാഷ് മാനുവല്‍ ജോര്‍ജ് അറിയിച്ചു.

 
Other News in this category

 
 




 
Close Window