Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
സിനിമ
  Add your Comment comment
'സിസ്റ്റം' ട്രെയ്ലര്‍ പുറത്തിറങ്ങി; സൊനാക്ഷി സിന്‍ഹ, ജ്യോതിക എന്നിവര്‍ പ്രധാന റോളില്‍
Text By: UK Malayalam Pathram
അശ്വിനി അയ്യര്‍ തിവാരിയുടെ പുതിയ പ്രൈം വീഡിയോ ചിത്രം 'സിസ്റ്റം' ട്രെയ്ലര്‍ പുറത്തിറങ്ങി. അശ്വിനി സംവിധാനം ചെയ്ത 'നില്‍ ബത്തേയ് സന്നാത' മലയാളത്തില്‍ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായ 'ഉദാഹരണം സുജാത' എന്ന ചിത്രമായി റീമേക്ക് ചെയ്തിരുന്നു. 'ബറേലി കി ബര്‍ഫി', ദേശീയ ശ്രദ്ധ നേടിയ 'നില്‍ ബത്തേയ് സന്നാത' എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് അശ്വിനി അയ്യര്‍ തിവാരി.
Watch Video:-


മെയ് 22 മുതല്‍ ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള 240-ത്തിലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഹിന്ദിയില്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ 'സിസ്റ്റം' സ്ട്രീമിംഗ് ആരംഭിക്കും. ബവേജ സ്റ്റുഡിയോസിന്റെ ബാനറില്‍ പമ്മി ബവേജ, ഹര്‍മന്‍ ബവേജ, സ്മിത ബാലിഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹര്‍മന്‍ ബവേജ, അരുണ്‍ സുകുമാര്‍, അശ്വിനി അയ്യര്‍ തിവാരി, തസ്നീം ലോക്ഹണ്ഡ്വാല, അക്ഷത് ഘില്‍ഡിയാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
സൊനാക്ഷി സിന്‍ഹ, ജ്യോതിക, ആശുതോഷ് ഗോവാരികര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ പ്രീതി അഗര്‍വാള്‍, ആദിനാഥ് കൊത്താരെ, ആശ്രിയ മിശ്ര, ഗൗരവ് പാണ്ഡെ, സയന്‍ദീപ് ഗുപ്ത എന്നിവര്‍ സുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. സമൂഹത്തിലെ യാഥാര്‍ത്ഥ്യങ്ങളും അധികാരത്തിന്റെ സ്വാധീനവും ശക്തമായി കാണിച്ചുകൊണ്ടാണ് 'സിസ്റ്റം' ട്രെയ്ലര്‍ ഒരുക്കിയിരിക്കുന്നത്. ആഗ്രഹം, പ്രതികാരം, നീതിക്കായുള്ള പോരാട്ടം, നൈതികത എന്നീ സര്‍വസാധാരണ വിഷയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
 
Other News in this category

 
 




 
Close Window