Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
നിര്‍മിത ബുദ്ധി വ്യാപനം തൊഴില്‍ മേഖലയെ ബാധിക്കുന്നു; സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ 7800 പേര്‍ക്ക് ജോലി നഷ്ടമാകാന്‍ സാധ്യത
reporter

ലണ്ടന്‍: യുകെയില്‍ നിര്‍മിത ബുദ്ധിയുടെ ഉപയോഗം വര്‍ധിച്ചതോടെ വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ ബാങ്കിങ് സ്ഥാപനമായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ഏകദേശം പതിനഞ്ച് ശതമാനം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ജീവനക്കാരുടെ എണ്ണത്തില്‍ ഇത് ഏകദേശം ഏഴായിരത്തി എണ്ണൂറ് പേരെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക്, ജീവനക്കാരെ പരമാവധി മറ്റു ജോലികളിലേക്ക് മാറ്റി ആഘാതം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാവര്‍ക്കും തൊഴില്‍ സുരക്ഷ ഉറപ്പാക്കാനാകില്ലെന്നാണ് സൂചന. ഇന്ത്യ, ചൈന, മലേഷ്യ, പോളണ്ട് എന്നിവിടങ്ങളിലെ ബാക്ക് ഓഫീസ് ജോലികളെയാണ് നിര്‍മിത ബുദ്ധിയുടെ സ്വാധീനം കൂടുതലായി ബാധിക്കുക. ബാങ്കിന്റെ ആഗോള ബിസിനസ് തന്ത്രത്തിന്റെ ഭാഗമായുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ജീവനക്കാര്‍ തയ്യാറാകണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബില്‍ വിന്റേഴ്‌സ് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.

നിര്‍മിത ബുദ്ധി മൂലം തൊഴില്‍ പ്രതിസന്ധി നേരിടുന്ന ആദ്യ സ്ഥാപനമല്ല സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്. ലോകത്തെ നിരവധി കമ്പനികളിലും സമാനമായ മാറ്റങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സിംഗപ്പൂര്‍ ബാങ്കായ ഡി.ബി.എസില്‍ നാലായിരത്തോളം ജീവനക്കാര്‍ക്ക് ജോലി ഭീഷണി നേരിടുന്നതായാണ് റിപ്പോര്‍ട്ട്. നിര്‍മിത ബുദ്ധി പദ്ധതികളുടെ ഭാഗമായി ആയിരക്കണക്കിന് പേര്‍ക്ക് ജോലി നഷ്ടമാകാമെന്ന് ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും നേരത്തെ സൂചിപ്പിച്ചിരുന്നു. ഏകദേശം എണ്ണായിരം പേരെ ഇത് ബാധിക്കാമെന്നാണ് വിലയിരുത്തല്‍. ആമസോണില്‍ മുപ്പതിനായിരം പേരുടെയും ഒറാക്കിളില്‍ പതിനായിരം പേരുടെയും തൊഴില്‍ നിര്‍മിത ബുദ്ധി ഉപയോഗം മൂലം ബാധിക്കാമെന്ന റിപ്പോര്‍ട്ടുകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. സാങ്കേതിക പുരോഗതി സ്ഥാപനങ്ങള്‍ക്ക് ചെലവ് കുറയ്ക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കുമ്പോഴും, തൊഴിലാളികളുടെ ഭാവി സംബന്ധിച്ച ആശങ്കകള്‍ കൂടുതല്‍ ശക്തമാകുകയാണ്.

 
Other News in this category

 
 




 
Close Window