Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7353 INR  1 EURO=112.2083 INR
ukmalayalampathram.com
Wed 27th May 2026
 
 
UK Special
  Add your Comment comment
ഹില്ലിംഗ്ഡണ്‍ ആശുപത്രിയില്‍ എ&ഇ ഡോക്ടര്‍ക്ക് കുത്തേറ്റു; 27കാരന്‍ അറസ്റ്റില്‍
reporter

ലണ്ടന്‍: വെസ്റ്റ് ലണ്ടനിലെ ഹില്ലിംഗ്ഡണ്‍ ആശുപത്രിയില്‍ എ&ഇ യൂണിറ്റിലെ ഡോക്ടറെ രോഗി കത്തി ഉപയോഗിച്ച് ആക്രമിച്ചതായി റിപ്പോര്‍ട്ട്. 50-കളില്‍ പ്രായമുള്ള ഡോക്ടറാണ് ആക്രമണത്തിനിരയായത്. ഗുരുതരമായ സംഭവമായിരുന്നെങ്കിലും ഡോക്ടര്‍ ജീവനോടെ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ആശുപത്രിയിലെ ഇടനാഴിയില്‍ വെച്ചാണ് 27 വയസ്സുള്ള പ്രതി വലിയ കത്തി ഉപയോഗിച്ച് ഡോക്ടറെ ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണ സമയത്തും പ്രതി ചിരിക്കുകയായിരുന്നുവെന്നാണ് സാക്ഷികളുടെ വെളിപ്പെടുത്തല്‍.

മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട് മെറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നതാണ് വലിയ അപകടം ഒഴിവാക്കിയത്. ആക്രമണ വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് ഉടന്‍ സ്ഥലത്തെത്തി പ്രതിയെ കീഴ്‌പ്പെടുത്തി. ഇയാളെ വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റ ഡോക്ടര്‍ക്ക് ആശുപത്രിയില്‍ തന്നെ ചികിത്സ നല്‍കി. അദ്ദേഹത്തിനേറ്റ പരുക്കുകള്‍ ജീവന്‍ അപകടത്തിലാക്കുന്ന തരത്തിലുള്ളതല്ലെന്ന് പൊലീസ് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window