ജനങ്ങള്‍ക്ക് പുതിയ സാമ്പത്തിക ആഘാതമായി ബ്രിട്ടനില്‍ എനര്‍ജി ബില്ലുകളില്‍ വീണ്ടും വര്‍ധന വരുന്നു. ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ എനര്‍ജി പ്രൈസ് ക്യാപ്പ് Ofgem പ്രഖ്യാപിച്ചതോടെ, ശരാശരി കുടുംബങ്ങളുടെ വാര്‍ഷിക ഗ്യാസ്-വൈദ്യുതി ചെലവ് £1,641ല്‍ നിന്ന് £1,862 ആയി ഉയരും. ഇതോടെ സാധാരണ കുടുംബങ്ങള്‍ക്ക് വര്‍ഷം ഏകദേശം £221 അധികഭാരം വരും. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥയും ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ആഗോള ഗ്യാസ് വിലക്കയറ്റവുമാണ് വര്‍ധനയുടെ പ്രധാന കാരണം. ഗള്‍ഫ് മേഖലയിലെ എണ്ണ-വാതക വിതരണത്തിലെ അനിശ്ചിതത്വം wholesale gas prices കുത്തനെ ഉയര്‍ത്തിയതോടെ, അതിന്റെ ആഘാതം ബ്രിട്ടനിലെ കുടുംബങ്ങളുടെ എനര്‍ജി ബില്ലുകളിലേക്കും പകരുകയാണ്.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലേക്കാണ് പുതിയ ക്യാപ്പ് ബാധകമാകുക. Cornwall Insight നേരത്തെ ജൂലൈ ക്യാപ്പ് £1,850 ആയി ഉയരുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ Ofgem പ്രഖ്യാപിച്ച അന്തിമ നിരക്ക് അതിലും ഉയര്‍ന്ന് £1,862 ആയി. ജീവിതച്ചെലവ് പ്രതിസന്ധി തുടരുന്നതിനിടെയാണ് ഈ വര്‍ധന വരുന്നത്. ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം, വാടക, വായ്പാ തിരിച്ചടവ് തുടങ്ങിയ ചെലവുകള്‍ ഇതിനകം തന്നെ കുടുംബങ്ങളെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. പെട്രോള്‍, ഡീസല്‍ വിലയിലെ വര്‍ധനയും ഉപഭോക്താക്കള്‍ക്ക് ഇരട്ട തിരിച്ചടിയാകുന്നു. സ്റ്റാന്‍ഡേര്‍ഡ് താരിഫില്‍ ഉള്ള ഉപഭോക്താക്കളെ അമിത നിരക്കുകളില്‍ നിന്ന് സംരക്ഷിക്കാനാണ് Ofgem price cap നിശ്ചയിക്കുന്നത്. എന്നാല്‍ wholesale energy market ലെ വിലക്കയറ്റം നേരിട്ട് ക്യാപ്പിലും പ്രതിഫലിക്കുന്നതിനാല്‍, ജൂലൈ മുതല്‍ ഉപഭോക്താക്കള്‍ക്ക് ബില്ലില്‍ വ്യക്തമായ വര്‍ധന അനുഭവപ്പെടും. Energy experts മുന്നറിയിപ്പ് നല്‍കുന്നതനുസരിച്ച്, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം തുടരുകയാണെങ്കില്‍ ശൈത്യകാലത്തേക്ക് കടക്കുമ്പോള്‍ ബില്ലുകള്‍ വീണ്ടും ഉയരാനുള്ള സാധ്യതയുണ്ട്. Cornwall Insight ഒക്ടോബര്‍ ക്യാപ്പിലും ചെറിയ വര്‍ധനയ്ക്ക് സാധ്യത കാണുന്നുണ്ട്.