Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 14th Dec 2017
 
 
ആരോഗ്യം
  Add your Comment comment
നാരുകള്‍ മലബന്ധം ഒഴിവാക്കുന്നു; അമിതവണ്ണം കുറയ്ക്കുന്നു
reporter
ജലത്തില്‍ ലയിക്കുന്നതും അല്ലാത്തതുമായ തരം നാരുകളടങ്ങിയ ഭക്ഷണം പ്രധാനം. ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പിനെ വിഘടിപ്പിക്കുന്നു. കൊഴുപ്പില്‍ ശേഖരിക്കപ്പെടുന്ന ടോക്‌സിനുകള്‍ രക്തത്തിലേക്കും പിന്നീട് വിസര്‍ജ്യാവയവങ്ങള്‍വഴി പുറത്തേക്കും തളളപ്പെടുന്നു.സസ്യഭക്ഷണത്തിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനരസത്തിന്റെ സാന്നിധ്യത്തില്‍ ദഹിക്കില്ല. നാരുകള്‍ അന്നനാളത്തിലെയും കുടലിലെയും തടസങ്ങള്‍ നീക്കുന്നു. ചിലതരം നാരുകള്‍ കുടലില്‍ ദഹനപ്രക്രിയയെ സഹായിക്കുന്ന മിത്ര ബാക്ടീരിയകള്‍ക്കു ഭക്ഷണമാകുന്നു.

നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷ്യവിഭവങ്ങള്‍ നമ്മുടെ ഭക്ഷണക്രമത്തില്‍ ഇടംപിടിക്കട്ടെ. നാരുകളില്ലാതെ ആരോഗ്യജീവിതം സഫലമാകില്ല. ആരോഗ്യം നിലനിര്‍ത്തുന്നതിനും രോഗങ്ങളെ പ്രതിരോധിക്കുന്നതിനും നാരുകള്‍ക്കു നിര്‍ണായകസ്ഥാനമാണുളളത്. സുഗമമായ ദഹനപ്രവര്‍ത്തനങ്ങള്‍ക്കു നാരുകള്‍ വേണം. പ്രഷറും കൊളസ്‌ട്രോളും ഷുഗറുമൊന്നും പിടികൂടാതിരിക്കണമെങ്കില്‍ കൊഴുപ്പടിയാതിരിക്കണം.

കഴിക്കുന്ന ആഹാരം യഥാവിധി ദഹിക്കണം. കരളിന്റെയും വൃക്കകളുടെയും ജോലിപ്പാടു കുറയണം. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ തോതു കുറയ്ക്കണം. അതിനൊക്കെ നാരുകള്‍ സഹായികള്‍. കുടലില്‍ കാന്‍സറുണ്ടാകുന്നതു തടയാനും നാരുകളടങ്ങിയ ഭക്ഷണം സഹായകം.

നാരുകള്‍ മലബന്ധം ഒഴിവാക്കുന്നു. അമിതവണ്ണം കുറയ്ക്കുന്നതിനും സഹായകം. വന്‍കുടലില്‍ വിഷപദാര്‍ഥങ്ങള്‍ രൂപപ്പെടുന്നതിനുളള സാധ്യത കുറയ്ക്കുന്നു. പിത്താശയക്കല്ലുകളെ പ്രതിരോധിക്കുന്നു. ഹൃദയരോഗങ്ങളില്‍ നിന്നു സംരക്ഷണം നല്കുന്നു.
 
Other News in this category

 
 




 
Close Window