Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 11th Dec 2017
 
 
അസോസിയേഷന്‍
  Add your Comment comment
ഹാര്‍ലോ മലയാളി സമൂഹത്തിന്റെ ചിരകാല അഭിലാഷം പൂര്‍ത്തിയായി
reporter

ലണ്ടന്‍: ഹാര്‍ലോ മലയാളി അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ഓണം ,ക്രിസ്തുമസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ച് പ്രവാസത്തിന്റെ വിരസത അകറ്റാറുണ്ടെങ്കിലും ഒരുമലയാള സിനിമ ഹാര്‍ലോ ടൗണിലെ സിനി വേള്‍ഡിലെ ബിഗ് സ്‌ക്രീനില്‍ കാണുക എന്നത് ഹാര്‍ലോ മലയാളിസമൂഹത്തിന്റെ ചിരകാല അഭിലാഷമായിരുന്നു.

മലയാള സിനിമയുടെ ബ്രിട്ടനിലെ വിതരണക്കാരായ പി ജെ എന്റര്‍ടൈന്‍മെന്റ് മുന്‍കൈയെടുത്തു ആദ്യ മലയാള ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തു ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന കുടുംബ ചിത്രം ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് ഹാര്‍ലോ ഹാര്‍വി സെന്റര്‍ സിനി വേള്‍ഡിലെ ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ 20 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പ്രവാസി മലയാള സിനിമ പ്രേമികള്‍ നിറഞ്ഞ കരഘോഷത്തോടെ സ്വീകരിച്ചു.

 
Other News in this category

 
 




 
Close Window