Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.22 INR  1 EURO=73.14 INR
ukmalayalampathram.com
Wed 28th Jun 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
മുത്തലാഖ്: നിയമവശം മാത്രമേ പരിശോധിക്കൂ - സുപ്രീംകോടതി
reporter

ന്യൂഡല്‍ഹി: മുസ്ലിങ്ങള്‍ക്കിടയിലെ മുത്തലാഖ്, നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നിവയുടെ നിയമവശം മാത്രമാണ് പരിശോധിക്കുകയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുസ്ലിം വ്യക്തിനിയമത്തിന് കീഴില്‍ നടക്കുന്ന വിവാഹമോചനം കോടതികളുടെ മേല്‍നോട്ടത്തിലാകണമോ എന്ന വിഷയം പരിശോധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹറിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗബെഞ്ച് പറഞ്ഞു. ഈ വിഷയത്തില്‍ പുതിയതായി ഒരു കക്ഷിയെയും ഇടപെടാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ബന്ധപ്പെട്ട കക്ഷികളുടെ അഭിഭാഷകര്‍ ഒരുമിച്ചിരുന്ന് പരിഗണനാവിഷയങ്ങള്‍ തയ്യാറാക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസില്‍ മെയ് 11 മുതല്‍ തുടര്‍ച്ചയായി വാദം കേള്‍ക്കാനാണ് തീരുമാനം.ഇതിനിടെ ഒരു അഭിഭാഷകന്‍ ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യം ഉന്നയിച്ചെങ്കിലും അത്തരം വിഷയത്തിലേക്ക് ഇപ്പോള്‍ കടക്കാനില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. മുത്തലാഖ് പോലുള്ള ആചാരങ്ങള്‍ക്ക് നിയമസാധുതയുണ്ടോ എന്നത് മാത്രമേ പരിശോധിക്കൂ.

ഓരോ കേസിന്റെയും പ്രത്യേകതയിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നില്ല. നിയമവശം മാത്രമേ പരിശോധിക്കൂ. എങ്കിലും മുത്തലാഖിന് ഇരകളായവരുടെ കേസുകളുടെ ചുരുക്കരൂപം സമര്‍പ്പിക്കാന്‍ അഭിഭാഷകരോട് ബെഞ്ച് ആവശ്യപ്പെട്ടു.മുത്തലാഖ്, നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നിവയെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നു. വിവിധ ഇസ്ലാമിക രാജ്യങ്ങളിലെ ലിംഗസമത്വം, മതനിരപേക്ഷത, മതാചാരങ്ങള്‍, വിവാഹനിയമങ്ങള്‍ എന്നിവയും കേന്ദ്ര നിയമമന്ത്രാലയം ചൂണ്ടിക്കാട്ടി.

ഷയറാ ബാനു ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ നല്‍കിയ പരാതികളാണ് കോടതി പരിഗണിക്കുന്നത്. മുഖ്യഹര്‍ജിക്കാരായ ഇഷ്രത് ജഹാനുവേണ്ടി അഡ്വ. വി.കെ. ബിജു ഹാജരായി. കേന്ദ്രസര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി, മറ്റൊരു ഹര്‍ജിക്കാര്‍ക്കുവേണ്ടി രാജു രാമചന്ദ്രന്‍ തുടങ്ങിയവരും ചൊവ്വാഴ്ച ഹാജരായി.ഭരണഘടന വാഗ്ദാനം ചെയ്യുന്ന ലിംഗസമത്വത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ് മുത്തലാഖ് പോലുള്ള ആചാരങ്ങളെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരെടുത്തത്. ഇതിനെ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ശക്തമായെതിര്‍ത്തു. മുസ്ലിം വ്യക്തിനിയമത്തില്‍ ഇടപെടാനാവില്ലെന്ന് ജാമിയത്ത് ഉലമ ഇ ഹിന്ദ് എന്ന സംഘടനയും പറഞ്ഞു.

 
Other News in this category

 
 




 
Close Window