Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.35 INR
ukmalayalampathram.com
Mon 16th Oct 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ലൈംഗിക പീഡനത്തെ തുടര്‍ന്ന് നഴ്‌സ് ആത്മഹത്യക്കു ശ്രമിച്ചു: വേറെ 22 നഴ്‌സുമാര്‍ പീഡിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ട് : സംഭവം പാലക്കാട് ജില്ലയില്‍
reporter
നഗരത്തിലെ പ്രമുഖ ആശുപത്രിയില്‍ ലൈംഗിക പീഡനത്തെത്തുടര്‍ന്ന് നഴ്‌സ് ആത്മഹത്യയ്ക്കു ശ്രമിച്ച് ഗുരുതരാവസ്ഥയില്‍. വടക്കഞ്ചേരി സ്വദേശിനിയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ടു സി.ടി. സ്‌കാന്‍ ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും രക്ഷിതാക്കള്‍ക്കു പരാതിയില്ലാത്തതിനാല്‍ വിട്ടയച്ചതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു.മകള്‍ക്ക് ആത്മഹത്യക്കു തുനിയാനുള്ള കാരണങ്ങളില്ലെന്നും വീട്ടില്‍ പ്രശ്‌നങ്ങളില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

നഴ്‌സിങ് ജീവനക്കാരികളുടെ ഹോസ്റ്റലിലാണ് ലൈംഗിക പീഡനം നടക്കുന്നതെന്ന് പറയപ്പെടുന്നു. സ്ഥാപനത്തിലെ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേയാണ് ആരോപണം. ഇതിലൊരാള്‍ സ്ഥാപന നടത്തിപ്പില്‍ മുഖ്യപങ്ക് വഹിക്കുന്നയാളാണ്. ജീവനക്കാരികളുടെ നഗ്‌നചിത്രമെടുത്ത് ഭീഷണിപ്പെടുത്തിയാണ് പീഡനമെന്ന് ആക്ഷേപമുണ്ട്.

കോട്ടായി, അട്ടപ്പള്ളം, ചിറ്റൂര്‍ പ്രദേശങ്ങളില്‍ നിന്നുള്ള വേറെ നഴ്‌സുമാരും പീഡനത്തിന് ഇരയായെന്നു വിവരമുണ്ട്. ഇതിലൊന്നില്‍ 20 ലക്ഷം രൂപ നല്‍കി കേസ് ഒതുക്കാന്‍ ശ്രമം നടന്നതായി വിവരമുണ്ട്. ഇതിനകം 22 പേര്‍ പീഡനത്തിനിരയായതായി രഹസ്യവിവരം ലഭിച്ചു.

ഇക്കാര്യങ്ങള്‍ വ്യക്തമാക്കി നഴ്‌സിങ് കൗണ്‍സിലിന് പരാതി നല്‍കിയിട്ടുള്ളതായും അറിയുന്നു. പെണ്‍കുട്ടികളുടെ നഗ്‌നഫോട്ടോകളുണ്ടെന്നും ഇനി മറ്റൊരു സ്ഥലത്തു ജോലി ലഭിക്കില്ലെന്നും വിവാഹം അടക്കമുള്ളവ മുടക്കുമെന്നും പറഞ്ഞാണ് ഭീഷണി. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window