Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.79 INR  1 EURO=69.77 INR
ukmalayalampathram.com
Thu 27th Apr 2017
 
 
UK Special
  Add your Comment comment
സ്‌കൂള്‍ ബജറ്റിലെ കമ്മി നികത്താന്‍ മാതാപിതാക്കളെ പിഴിയാന്‍ ഒരുങ്ങുന്നു
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആയതോടെ ഈ നഷ്ടം നികത്താന്‍ വേണ്ടി മാതാപിതാക്കളെ പിഴിയാന്‍ ഒരുങ്ങുന്നു. അഞ്ചിലൊരു മാതാപിതാക്കളോടും ഇതിനോടകം സാമ്പത്തിക സഹായം തേടി ഹെഡ് ടീച്ചര്‍മാര്‍ സമീപിച്ചതായി റിപ്പോര്‍ട്ട്. ബജറ്റിലുണ്ടായ കമ്മിയാണ് ഇത്തരമൊരു നീക്കത്തിലേക്ക് ഹെഡ്ടീച്ചര്‍മാരെ എത്തിച്ചിരിക്കുന്നത്. സ്‌കൂളുകള്‍ക്ക് ഇപ്പോള്‍ തന്നെ ഫണ്ട് അധികമാണ് നല്‍കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ കൂടുതല്‍ പണം നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് മാതാപിതാക്കളെ സമീപിക്കാന്‍ ആലോചിച്ചത്. പ്രതിവര്‍ഷം 400 പൗണ്ടോ അതിന് മുകളിലോ പണം നല്‍കി സഹായിക്കണമെന്നാണ് ഇപ്പോള്‍ അഭ്യര്‍ഥിച്ചിരിക്കുന്നതെന്നാണ് വിവരം. ഇതോടെ മാതാപിതാക്കള്‍ക്ക് അധിക ബാധ്യതയാണ് നേരിടേണ്ടി വരിക. 

എന്നാല്‍ ഈ സംഭവം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ഓരോ മാതാപിതാക്കളുടെയും സാമ്പത്തിക നില അനുസരിച്ച് സംഭാവന നല്‍കാനാണ് ഇപ്പോള്‍ നിര്‍ദേശം. കുറഞ്ഞത് 50 പൗണ്ട് എങ്കിലും വാര്‍ഷിക വരിസംഖ്യയായി നല്‍കണം. ഇത് പണമായും ചെക്കായും സ്വീകരിക്കുമെന്ന് ഇവര്‍ അറിയിച്ചു. സ്‌കൂളുകളുടെ നിലവാരം കാത്തുസൂക്ഷിക്കാന്‍ വേണ്ടിയാണ് പണസമാഹരണമെന്നും ഈ പണം കണ്ടെത്തിയില്ലെങ്കില്‍ ദൈനംദിന ചെലവുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്നും ഇവര്‍ അറിയിച്ചു. സംഗീതം മുതലായ പഠിപ്പിക്കാന്‍ ഇപ്പോള്‍ ഉപകരണം വീട്ടില്‍ നിന്ന് കൊണ്ടുവരേണ്ട അവസ്ഥയാണ് ഉള്ളത്. വിദ്യാഭ്യാസ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നതിന്റെ ഭാഗമാണ് ഈ ബാധ്യത മാതാപിതാക്കളുടെ തലയില്‍ കെട്ടിവയ്ക്കുന്നതിന് പിന്നിലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

 
Other News in this category

 
 




 
Close Window