Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.07 INR  1 EURO=72.21 INR
ukmalayalampathram.com
Mon 26th Jun 2017
 
 
സിനിമ
  Add your Comment comment
പെണ്‍കുഞ്ഞ് പിറന്നപ്പോള്‍ നിവിന്‍ പുതിയൊരു മിനി കൂപ്പര്‍ വാങ്ങി
reporter
മലയാളത്തിലെ യുവ സൂപ്പര്‍ താരം നിവിന്‍ പോളിക്ക് പെണ്‍കുഞ്ഞ് ജനിച്ചത് അടുത്തിടെയാണ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് തനിക്ക് മകള്‍ ജനിച്ച വിവരം താരം ആരാധകരെ അറിയിച്ചത്. തന്റെ കുഞ്ഞ് മകള്‍ക്ക് നിവിന്റെ സമ്മാനം മിനി കൂപ്പര്‍. ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ മിനിയുടെ കൂപ്പര്‍ എസാണ് കുഞ്ഞുമകള്‍ക്ക് നിവിന്‍ പോളി സമ്മാനമായി നല്‍കിയിരിക്കുന്നത്.

താരം തന്നെയാണ് തന്റെ കുഞ്ഞുമകള്‍ക്ക് എന്ന പേരില്‍ മിനി കൂപ്പറിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഔഡി എ6 സ്വന്തമായുള്ള നിവിന്‍ പോളി കഴിഞ്ഞ വര്‍ഷം ഹോണ്ടയുടെ മോട്ടോ ക്രോസ് ബൈക്ക് സിആര്‍എഫ് 450 എക്‌സ് സ്വന്തമാക്കിയിരുന്നു. മിനിയുടെ വിഖ്യാത മോഡല്‍ കൂപ്പറിന്റെ മൂന്ന് ഡോര്‍ വകഭേദമാണ് കൂപ്പര്‍ എസ്.

രണ്ട് ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് മിനി കൂപ്പര്‍ എസിന് കരുത്തു പകരുന്നത്. 189 ബിഎച്ച്പി കരുത്തും 1250 ആര്‍പിഎമ്മില്‍ 280 എന്‍എം ടോര്‍ക്കും നല്‍കും 1998 സിസി കപ്പാസിറ്റിയുള്ള ഈ എന്‍ജിന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 6.7 സെക്കന്റുകള്‍ മാത്രം മതി ഈ കരുത്തന്.
 
Other News in this category

 
 




 
Close Window