Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
UK Special
  Add your Comment comment
യുകെയില്‍ പതിനെട്ടില്‍ താഴെ വയസുള്ളവര്‍ക്ക് ആസിഡ് വില്‍ക്കില്ലെന്ന് റീടെയ്‌ലര്‍ ഉടമകള്‍
reporter

ലണ്ടന്‍: രാജ്യം അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ ആസിഡ് ആസിഡ് ആക്രമണത്തിനാണ് ഈ സാമ്പത്തിക വര്‍ഷം സാക്ഷ്യം വഹിച്ചത്. 2016-17 കാലഘട്ടത്തില്‍ അഞ്ഞൂറോളം പേര്‍ക്ക് നേരേയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തില്‍ ആസിഡ് വില്‍പ്പന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ പാത പിന്തുടര്‍ന്ന് പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് ആസിഡ് വില്‍ക്കില്ലെന്ന് ഏതാനും റീടെയ്‌ലര്‍ ഉടമകള്‍ സ്വമേധയാ തീരുമാനമെടുത്തു. ഇംഗ്ലണ്ടിലും വെയ്‌സിലുമാണ് ഏറ്റവുമധികം ആസിഡ് ആക്രമണം ഉണ്ടായത്. അഞ്ചു വര്‍ഷത്തിനിടെ ഇരട്ടിയോളം വര്‍ധനയാണ് ആക്രമണത്തില്‍ ഉണ്ടായിരിക്കുന്നത്. അഞ്ചിലൊരു ആക്രമണത്തിന് പിന്നിലും പതിനെട്ട് വയസില്‍ താഴെയുള്ളവരാണെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പുതിയ തീരുമാനം. 

ആസിഡ് ആക്രമണം ഒന്നു കൊണ്ടുമാത്രം രാജ്യത്തെ ക്രൈം നിരക്കില്‍ വന്‍ വര്‍ധനയുണ്ടായെന്ന് ഹോം ഓഫിസ് അറിയിച്ചു. 900 ആണ് രാജ്യത്തെ ക്രൈം നിരക്ക്. ഇപ്പോള്‍ ആസിഡ്, മാരകമായ ദ്രാവകങ്ങള്‍ എന്നിവ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ ആര്‍ക്കും ഇവ വാങ്ങാന്‍ സാധിക്കും. ഇതാണ് പലരും ദുരുപയോഗം ചെയ്യുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവയ്ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അധികം വൈകാതെ ഇതില്‍ നിയമം കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ ഒരു പരിധി വരെ ആസിഡ് ആക്രമണം തടയാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കരുതുന്നു.

 
Other News in this category

 
 




 
Close Window