Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Feb 2018
 
 
സിനിമ
  Add your Comment comment
നീതിയും ന്യായവും എന്തെന്ന് ഓര്‍മിപ്പിക്കാന്‍ ഇന്ത്യന്‍ വീണ്ടും വരുന്നു: ഷൂട്ടിങ് ആരംഭിച്ചു
reporter
കമല്‍ഹാസന്‍ അഭിയനയം കൊണ്ട് അനശ്വരമാക്കിയ ഇന്ത്യന്‍ എന്ന മെഗാ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു. അതിഗംഭീര സിനിമകളുടെ പ്രതിഭയായ ഷങ്കര്‍ തന്നെയാണ് ഇന്ത്യന്റെ തുടര്‍ച്ച ചിത്രീകരിക്കുന്നത്.

എന്തിരന്‍ 2.0 ക്ക് ശേഷം തന്റെ അടുത്ത മെഗാചിത്രത്തിന്റെ ചിത്രീകരണം തായ്‌വാനില്‍ ആരംഭിച്ചിരിക്കുന്നു എന്ന സൂചന വെളിവാക്കുന്ന 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശം ട്വിറ്ററിലൂടെയാണ് ശങ്കര്‍ പുറത്ത് വിട്ടത്. ഇന്ത്യന്‍ 2 ഇന്‍ തായ്‌വാന്‍ എന്നെഴുതിയ ഫ്‌ളോട്ടിംഗ് ലാമ്പ് ആകാശത്തേക്ക് പറത്തിയാണ് ഇന്ത്യന്‍ 2 ന്റെ ചിത്രീകരണം ആരംഭിച്ച വിവരം ശങ്കര്‍ പുറത്ത് വിട്ടിരിക്കുന്നത്. സംവിധായകന്‍ ശങ്കറും ഛായാഗ്രാഹകന്‍ രവി വര്‍മനും ചേര്‍ന്നാണ് ഫ്‌ളോട്ടിംഗ് ലാമ്പ് പറത്തിയത്.

സ്വാതന്ത്ര്യ സമരകാലത്തെ സുഭാഷ് ചന്ദ്രബോസിന്റെ ആര്‍മിയുടെ കഥ, ഇന്ത്യനില്‍ അവതരിപ്പിച്ചിട്ടുണ്ട്. സുഭാഷ് ചന്ദ്ര ബോസിന്റെ മരണം സംഭവിച്ചതായി കരുതപ്പെടുന്നത് തായ്‌വാനില്‍ വച്ചുണ്ടായ വിമാനപകടത്തിലാണ്. അത് കൊണ്ട് തന്നെ ഇന്ത്യന്‍ 2 ന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന് തായ്‌വാനിലാണ് എന്ന വിവരവും ഒപ്പം ചിത്രീകരണം ആരംഭിച്ചതായുമുള്ള സൂചനകള്‍ പ്രതീകാത്മകമായി പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകന്‍.

ലൈക്ക പ്രൊഡക്ഷന്‍സാണ് ഇന്ത്യന്‍ 2 നിര്‍മിക്കുന്നത്. ആര്‍ട്ട് ഡയറ്കടര്‍ മുത്തുരാജാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. എന്തിരന്‍ 2.0 ,പാപനാശം എന്നീ ചിത്രങ്ങളുടെ സംഭാഷണങ്ങളൊരുക്കിയ ബി ജയമോഹനാണ് ഇന്ത്യന്‍ 2.0 ന്റെ സംഭാഷണങ്ങളും ഒരുക്കുന്നത്. ഇന്ത്യന്‍ 2 വരുന്നതിന്റെ സന്തോഷത്തിലും, ഏ.ആര്‍ റഹ്മാന്റെ മാസ്മരിക സംഗീതം ചിത്രത്തിലുണ്ടാകുമോ എന്ന ആകാംക്ഷയിലുമാണ് പ്രേക്ഷകര്‍.
 
Other News in this category

 
 




 
Close Window