Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
UK Special
  Add your Comment comment
ബ്രിട്ടന്‍ രക്ഷയില്ല, നികുതികള്‍ വര്‍ധിക്കുന്നു, എന്തു ചെയ്യണമെന്ന് അറിയാതെ ജനം
reporter

ലണ്ടന്‍: ഇന്ത്യയില്‍ രക്ഷയില്ലെന്ന് പറഞ്ഞ് ബ്രിട്ടനിലേക്ക് ആരും ചെന്നേക്കരുത്. പടയെ പേടിച്ച് പന്തളത്ത് ചെന്ന അവസ്ഥയാകും. അവിടുത്തെ ജനങ്ങള്‍ എങ്ങോട്ട് പോകുമെന്ന അവസ്ഥയിലാണ് ഇപ്പോള്‍. ബജറ്റിനെ താളം തെറ്റിച്ച് ഇംഗ്ലണ്ടിലെ കൗണ്‍സില്‍ നികുതികള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനമായി. 100 പൗണ്ട് എങ്കിലും വര്‍ധിക്കുമെന്നാണ് സൂചന. ശവസംസ്‌കാരം, മാലിന്യ ശേഖരണം, പാര്‍ക്കിങ് തുടങ്ങി സകലതും ചെലവേറുമെന്നാണ് റിപ്പോര്‍ട്ട്. ഗാര്‍ഡന്‍ മാലിന്യ ശേഖരണം, പ്ലാനിങ്, ഹോം ഹെല്‍പ്, മീല്‍സ് ഓണ്‍ വീല്‍സ് എന്നിങ്ങനെയുള്ളവയുടെയെല്ലാം ഫീസ് വര്‍ദ്ധിപ്പിക്കാനാണ് 93 ശതമാനം കൗണ്‍സിലുകളുടെയും പദ്ധതി. അധിക വരുമാനം ലഭ്യമാക്കുന്നുണ്ടെങ്കിലും വെട്ടിക്കുറയ്ക്കല്‍ നടപ്പാക്കാനാണു കൗണ്‍സില്‍ ശ്രമം. ലീഷര്‍ സെന്ററുകള്‍, പാര്‍ക്കുകള്‍ എന്നിവയ്ക്ക് മേല്‍ പിടിവീഴാം. കെയര്‍ സെക്ടര്‍ തകര്‍ച്ചയുടെ വക്കിലാണെന്ന് നാഷണല്‍ ഓഡിറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കവെ അഞ്ചില്‍ രണ്ട് ഇംഗ്ലീഷ് കൗണ്‍സിലുകള്‍ അഡല്‍റ്റ് സോഷ്യല്‍ കെയറിന് വെട്ടിക്കുറവ് വരുത്താന്‍ ലക്ഷ്യമിടുന്നു. ഇതോടെ കുടുംബ ബജറ്റുകള്‍ താളം തെറ്റുമെന്ന് ഉറപ്പായി.

 
Other News in this category

 
 




 
Close Window