Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇന്ത്യ തിരിച്ച് മിന്നലാക്രമണം നടത്തരുതെന്ന് പാകിസ്ഥാന്‍
reporter

ന്യൂഡല്‍ഹി : സുജ്വാന്‍ സൈനിക ക്യാമ്പ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്ഥാനെതിരെ മിന്നലാക്രമണം നടത്തരുതെന്ന അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍.

സൈനിക ക്യാമ്പ് ആക്രമിച്ചതിനു പിന്നില്‍ പാകിസ്ഥാന്‍ കേന്ദ്രമായ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയാണെന്നും ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണിത്.

നിയന്ത്രണരേഖ കടന്നുള്ള മിന്നലാക്രമണത്തില്‍ നിന്ന് രാജ്യാന്തര സമൂഹം ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സൈന്യം അതിര്‍ത്തിയില്‍ വന്‍ തോതില്‍ ആയുധങ്ങള്‍ സജ്ജീകരിക്കുന്നതായി പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനു തൊട്ടു പിന്നാലെയാണ് മിന്നലാക്രമണം നടത്തരുതെന്ന പാകിസ്ഥാന്റെ പ്രസ്താവന.

 
Other News in this category

 
 




 
Close Window