|
കല്‍പ്പറ്റയില്‍ 16 വയസ്സുകാരനെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടന്‍ വീട്ടില്‍ മുഹമ്മദ് നാഫിയെയാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്ത 2 പേരെ ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
ഫോണില്‍ വിളിച്ചു വരുത്തി ഒരു സംഘം വിദ്യാര്‍ഥികള്‍ കല്‍പ്പറ്റ മെസ് ഹൗസ് റോഡില്‍ 16 വയസ്സുകാരനെ ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു. ഈ ദൃശ്യം ഇവരുടെ സുഹൃത്ത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്ത് വന്നതോടെയാണ് വിവരം പുറം ലോകം അറിയുന്നത്.
ദൃശ്യം പുറത്ത് വന്നതോടെ കല്പറ്റ പോലീസ് മര്‍ദനമേറ്റ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി. |