|
തിരുപ്പിറവിയുടെ ആത്മീയ ചൈതന്യം പങ്കുവെയ്ക്കുന്ന ലക്ഷ്യത്തോടെ മലങ്കര കത്തോലിക്ക യുവജന പ്രസ്ഥാനം (എം.സി.വൈ.എം) യുകെ സെന്‍ട്രല്‍ കമ്മിറ്റി, 'Veni Veni Emmanuel 2025' എന്ന പേരില്‍ ഓണ്‍ലൈന്‍ ഇന്റര്‍-മിഷന്‍ ക്രിസ്മസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. യുകെയിലെ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ വിവിധ മിഷനുകളില്‍ നിന്നുള്ള വിശ്വാസികളുടെ സജീവ പങ്കാളിത്തം പരിപാടിക്ക് പ്രത്യേകത നല്‍കി.
നേറ്റിവിറ്റി പ്ലേ മത്സരത്തിന് സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്കാ മിഷന്‍, ഈസ്റ്റ് ലണ്ടന്‍ ഒന്നാം സ്ഥാനവും ഔവര്‍ ലേഡി ഓഫ് പെര്‍പെച്വല്‍ ഹെല്‍പ്പ് മലങ്കര സുറിയാനി കത്തോലിക്കാ മിഷന്‍, നോര്‍ത്താംപ്ടണ്‍ രണ്ടാം സ്ഥാനവും, സെന്റ് ജോണ്‍സ് മലങ്കര സുറിയാനി കത്തോലിക്കാ മിഷന്‍, സൗത്താംപ്ടണും സെന്റ് ജൂഡ് മലങ്കര സുറിയാനി കത്തോലിക്കാ മിഷന്‍, കവന്‍ട്രിയും മൂന്നാം സ്ഥാനം കരസ്ഥമാക്കി.
കരോള്‍ ഗാനാലാപന മത്സരത്തിനു സെന്റ് ജൂഡ് മലങ്കര സുറിയാനി കത്തോലിക്കാ മിഷന്‍, കവന്‍ട്രി ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനം സെന്റ് അല്ഫോന്‍സാ മലങ്കര സുറിയാനി കത്തോലിക്കാ മിഷന്‍ ബ്രിസ്റ്റോളും, സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്കാ മിഷന്‍, ഈസ്റ്റ് ലണ്ടനും, മൂന്നാം സ്ഥാനം സെന്റ് ജോര്‍ജ് മലങ്കര സുറിയാനി കത്തോലിക്കാ മിഷന്‍, ലൂട്ടനും കരസ്ഥമാക്കി.
പ്രസംഗ മത്സരത്തില്‍ മെര്‍ലിന്‍ ജെ. അനില്‍ (സെന്റ് ജൂഡ് മലങ്കര സുറിയാനി കത്തോലിക്കാ മിഷന്‍, കവന്‍ട്രി) ഒന്നാം സ്ഥാനവും, ഷാരോണ്‍ ചന്ദ്രന്‍ (സെന്റ് ആന്റണിസ് മലങ്കര സുറിയാനി കത്തോലിക്കാ മിഷന്‍, വെസ്റ്റ് ലണ്ടന്‍) രണ്ടാം സ്ഥാനവും, ദിനാ മില്‍ട്ടണ്‍ (സെക്രെഡ് ഹാര്‍ട്ട് മലങ്കര സുറിയാനി കത്തോലിക്കാ മിഷന്‍, നോട്ടിങ്ഹാം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സര വിജയികളെ എം.സി.വൈ.എം യുകെ റീജിയന്‍ ഡയറക്ടര്‍ ഫാ. ജിബു മാത്യു പ്രഖ്യാപിച്ചു. എം.സി.വൈ.എം യുകെ വൈസ് പ്രസിഡന്റ് ബ്ലെസി ജിസിന്‍, സെക്രട്ടറി ജാന്‍സി വര്‍ഗീസ് കോര്‍ഡിനേറ്റര്‍സായ മത്സരത്തിന് സിസ്റ്റര്‍ ആനിമേറ്റര്‍ റവ.സി. ഷീമ സത്യ ദാസ് ടീഇ, സെനറ്റ് അംഗം ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
ക്രിസ്മസിന്റെ സന്തോഷവും ഐക്യവും വിശ്വാസവും പങ്കുവെച്ച ഈ മത്സരം പങ്കെടുത്ത എല്ലാവര്‍ക്കും ആത്മീയ അനുഭവമായി മാറിയതായി സംഘാടകര്‍ അറിയിച്ചു. |