|
സ്‌കോട്ട്‌ലന്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ വിവിധ കലാപരിപാടികളോട് കൂടി ഗ്ലാസ്ഗോയിലെ സെന്റ് ബ്രണ്ടന്‍സ് പള്ളിയുടെ ഹാളില്‍ നടത്തപ്പെട്ടു. കുട്ടികളുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ ക്രിസ്മസ് കാര്‍ഡ് ഡിസൈനിങ് മത്സരം നടത്തപ്പെട്ടു. മൂന്നു ഗ്രൂപ്പുകളായി നടന്ന മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
തുടര്‍ന്ന് ഡാന്‍സ്,പാട്ട്, കരോള്‍ സിംഗിംഗ്, ഡിജെ, ഡെന്‍സില്‍ ടോമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഗീത പരിപാടി തുടര്‍ന്ന് ക്രിസ്മസ് ന്യൂ ഇയര്‍ ഡിന്നര്‍ എന്നിവ നടത്തപ്പെട്ടു. ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത എല്ലാ കുഞ്ഞുങ്ങള്‍ക്കും സാന്താക്ലോസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണ് 2026-27 വര്‍ഷത്തിലെ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സ്‌കോട്ട്‌ലന്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ പ്രസിഡണ്ടായി സുനില്‍ പായിപ്പാടും സെക്രട്ടറിയായി ഫൈസല്‍ അഹ്‌മദും ട്രഷാറായി സണ്ണി തുളസീധരനും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടായി അനു മാത്യുവും, ജസീല്‍ ജമാലും ജോയിന്‍ സെക്രട്ടറിമാരായി ഫ്രാങ്ക്ലിന്‍ ഫ്രാന്‍സിസ്, കുര്യന്‍ മാത്യു, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ആയി ഇന്ദിര സീത ,ആന്റണി ജെയിംസ്, പി ആര്‍ ഓ റിജോ ജോര്‍ജ് ഐടി ആന്‍ഡ് സോഷ്യല്‍ മീഡിയ ജിമ്മി എല്‍ദോസ്, സ്പോര്‍ട്സ് കോഡിനേറ്റര്‍ തോമസ് (ജിജി) ജനറല്‍ കണ്‍വീനര്‍ ആയി റോജി പീലിപ്പോസ്, ബിനോജി തോമസ്, ഓഡിറ്ററായി സിജു കെ ജോസഫ്, വിമന്‍സ് ഫോറം പ്രസിഡണ്ടായി സ്മിതാ രഞ്ജിത്ത്, സെക്രട്ടറിയായി രേഷ്മ പിള്ള, യൂത്ത് കോഡിനേറ്റര്‍ ആയി താസിം പൂക്കയില്‍, അഞ്ചു പ്രമോദ്, സ്റ്റുഡന്‍സ് കോഡിനേറ്റര്‍ സായി ഈശ്വര്‍ ബിജുമോന്‍, ഈഫ ദാസ്തകര്‍ എന്നിവരെയും തെരഞ്ഞെടുത്തു. |