ലണ്ടന്‍: കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ വീട്ടിനുള്ളില്‍ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ ദലീപ് ചഡ്ഡ (57)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി.
ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിവരം ലഭിച്ച് ഇല്‍ഫോര്‍ഡിലെ ആപ്പിള്‍ഗാര്‍ത്ത് ഡ്രൈവിലുള്ള വീട്ടിലെത്തിയ പൊലീസാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്നാണ് ദലീപിനെ അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ടത് ഇയാളുടെ ഭാര്യയാകാമെന്നാണു പൊലീസ് നിഗമനം. വാനെസ്സ പണ്ട്‌നി ചഡ്ഡെ (58) എന്ന സ്ത്രീയാണു മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരിച്ചവളുടെ അടുത്ത ബന്ധുക്കള്‍ക്ക് വിവരം നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ അറിയിക്കണമെന്നുമാണ് പൊലീസ് അഭ്യര്‍ഥിച്ചത്