Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
 
 
മതം
  Add your Comment comment
ഷ്രൂസ്ബറി രൂപതാ ബൈബിള്‍ കലോത്സവം 12ന് ബെര്‍ക്കിന്‍ഹെഡില്‍
അലക്സ് വര്‍ഗീസ്
ഷ്രൂഷ്ബറി രൂപതയിലെ വിവിധ സീറോമലബാര്‍ ഇടവകകളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരക്കുന്ന ബൈബിള്‍ കലോത്സവം നവംബര്‍ 12 ശനിയാഴ്ച ബെര്‍ക്കിന്‍ഹെഡില്‍ വെച്ച് നടക്കും. രാവിലെ 9.30 മുതല്‍ സെന്റ് ജോസഫ് കാത്തലിക് പ്രൈമറി സ്കൂളില്‍ വച്ച് ആണ് വീറും വാശിയും നിറഞ്ഞ ബൈബിള്‍ കലോത്സവത്തിന് തുടക്കമാവുന്നത്. രണ്ട് വേദികളിലായി പന്ത്രണ്ടോളം ഇനങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക.

രൂപതയിലെ സീറോ മലബാര്‍ ഇടവകകള്‍ ആയ മാഞ്ചസ്റ്റര്‍ , ബെര്‍ക്കിന്‍ഹെഡ്, ചെസ്‌റ്റര്‍ ,നോര്‍ത്ത് വിച്ച്, ടെന്‍ഫോര്‍ഡ്, ക്രൂ, സ്റ്റോക്ക്പോര്‍ട്ട്, വിരാല്‍ , എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരും, കലാകാരികളുമാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഇടവക തലത്തില്‍ നടന്ന മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയവരാണ് രൂപതാ തലത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

വിശുദ്ധ ഗ്രന്ഥ പാരായണം, പ്രസംഗം, ഭക്തിഗാന മത്സരം, ബൈബിള്‍ സ്റ്റോറി ടെല്ലിംഗ്,മോണോആക്ട്, ബൈബിള്‍ ക്വിസ്, ഫാന്‍സിഡ്രസ്,ഗ്രൂപ്പ് ഡാന്‍സുകള്‍,ഗ്രൂപ്പ് സോങ്ങ്,സ്‌കിറ്റുകള്‍ ,മാര്‍ഗംകളി തുടങ്ങിയ വിവിധ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥി ആയി പങ്കെടുക്കും. ഒട്ടേറെ വിശിഷ്ട വ്യക്തികളും, വൈദീകരും പരിപാടിയില്‍ പങ്കെടുക്കും. വിജയികള്‍ക്ക് ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

പരിപാടിയുടെ വിജയത്തിനായി ഷ്രൂസ് ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരിയുടെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ ജോഷി ജോസഫ്, ബിജു ജോര്‍ജ്, കെ.ജെ.ജോസഫ്, സണ്‍ഡേ സ്കൂള്‍ പ്രധാന അധ്യാപകന്‍ സജിത്ത് തോമസ് എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു.

മത്സരങ്ങളില്‍ പങ്കെടുക്കാനെത്തുന്നവര്‍ രാവിലെ 9.30 ന് മുന്‍പായി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ചെസ്റ്റ് നമ്പര്‍കൈപ്പറ്റണമെന്ന് റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി അറിയിച്ചു. മത്സരങ്ങളില്‍ പങ്കെടുക്കുന്ന കലാകാരന്‍മാരെ പ്രോല്‍സാഹിപ്പിക്കുവാനും, മത്സരങ്ങള്‍ കാണുവാനും എല്ലാവരെയും സ്വാഗതം റവ. ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി അറിയിച്ചു.

മത്സരങ്ങള്‍ നടക്കുന്ന വേദിയുടെ വിലാസം
ST. JOSEPH CATHOLlC PRIMARY SCHOOL,
WOOD CHURCH ROAD,
OXTON, WIRRAL,
CH43 5UT.
 
Other News in this category

 
 




 
Close Window