യുകെ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ യുവജനോത്സവം വിപുലമായി 26ന് ബര്‍മിംഗ്ഹാമിലെ യുകെകെസിഎ ആസ്ഥാനമന്ദിരത്തില്‍ നടക്കും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ് ക്നാനായ യുവജനോത്സവം ഉദ്ഘാടനം ചെയ്യുന്നത്. 26ന് രാവിലെ നടത്തപ്പെടുന്ന പ്രൗഢ ഗംഭീരമായ യുവജനോത്സവ ഉത്ഘാടന സമ്മേളനത്തോടനുബന്ധിച്ചു പുതുമയില്‍ തനിമയാര്‍ന്ന വ്യത്യസ്തമായ ഉത്ഘാടന മാമാങ്കത്തില്‍ ക്‌നാനായ ആവേശം തലതല്ലുന്ന വേദിയായി മാറും. തുടര്‍ന്ന് വിവിധ കലാകാരന്മാര്‍ വിവിധ വേദികളിലായി നടത്തപ്പെടുന്ന കലാമേളയ്ക്ക് വീറും വാശിയോടെയും പ്രകടനങ്ങള്‍ കാഴ്ച വയ്ക്കും. യു.കെ.കെ.സി.വൈ.എല്‍ ചാപ്ലിയനും എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ വികാരി ജനറാളുമായ ഫാ. സജി മലയില്‍ പുത്തന്‍പുര, ഡയറക്ടര്‍മാരായ സിന്റോ വെട്ടുകല്ലേല്‍, ജോമില്‍ പടവുത്തേല്‍, കെ.സി.വൈ.എല്‍ ഭാരവാഹികളായ ഷിബിള്‍ ജോസ് വടക്കേക്കര, ജോണി സജി മലേമാണ്ടയില്‍, ഡേവീസ് ജേക്കബ് മൂരിക്കുന്നേല്‍, സ്റ്റെഫിന്‍ ഫിലിപ്പ്, സ്റ്റീഫന്‍ ടോം പുലമ്പാറയില്‍ എന്നിവര്‍ നേതൃത്വം നല്‍കും. യുകെയില്‍ എമ്പാടുമുള്ള ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് അംഗങ്ങള്‍ അണിചേര്‍ന്ന് യുവത്വത്തിന്റെ പ്രസരിപ്പോടും ഊര്‍ജത്തോടും കൂടി യുവജനസംഗമ വേദിയില്‍ നിരവധി കലാമത്സരങ്ങള്‍ അരങ്ങേറും.